Tuesday 23 April 2013

ഇവനെന്റെ ...!


തുമ്പിയൊന്നുയര്‍ത്തി , ഒഴുകുമൊരു പുഴയെ 
മഴയാക്കിയ ഗജം ..
നമ്മുക്കൊരേ  നിറമായിട്ടും
കണ്ണേ അഴകില്‍ നീ മുന്‍പന്‍ ...
തിരയാത്ത വീഥികളില്ല , നിന്റെ ചൂര്
മണക്കുന്ന ഇട്ടാവട്ടങ്ങളിലൊക്കെ ...
എന്നിട്ടും മനം നിറക്കാന്‍
ചെവിയാട്ടി  ശിരസ്സനക്കി 
അരികിലെത്തിയില്ലയിന്നും ..
കാഴ്ചയാണത് , നിന്റെ മേനിയിലുരസി
മഴകൊണ്ടൊരു യാത്ര.. ഞാനും നീയും മാത്രം
നിന്റെ വിപുലമാം ഗാത്രവും , പരിമിത മനസ്സും
ന്റെ കുഞ്ഞു അധരങ്ങളില്‍ നിന്നെ നിലക്ക് നിര്‍ത്തുന്ന വാക്കുമായി  ..!

(ചിത്രത്തിന് കടപ്പാട് : മാധ്യമം )

31 comments:

  1. ഞാനൊരു കാഴ്ച കാണുവാ ...
    കയ്യില്‍ തോട്ടിയും , തലക്കെട്ടും, മടക്കിക്കുത്തിയ കൈലിമുണ്ടും ..
    ഗമയിലുള്ള ആ നടപ്പും ..
    എന്താ തലയെടുപ്പ് ..
    ഹോ ഹോ ഹോ എന്റെ കണ്ണേ , എന്താ ഒരു കാഴ്ച ..
    പൂരം കാണാന്‍ മറന്നതിന്റെ സങ്കടം എനിക്കിപ്പോ മാറിക്കിട്ടി ..

    NB : കണ്ണേ അഴകില്‍ നീ മുന്‍പന്‍ ...
    ആന ഇത്തിരി മെലിഞ്ഞില്ലേ എന്നൊരു സംശയം :)

    ReplyDelete
    Replies
    1. ഇതിനേക്കാള്‍ നല്ലത് " ആനപാപ്പാന്‍ "
      റിനിയെന്നങ്ങ് വിളിച്ചാല്‍ മതിയായിരുന്നു ..
      എനിക്കൊരുപാടിഷ്ടം ആ പാപ്പനെന്ന വിളി കേള്‍ക്കാനും :)

      Delete
    2. എന്നാലും അത് വേണ്ട .." ആനപ്രേമി "അങ്ങനെ മതി..

      Delete
  2. റിനിക്ക് എന്തിനോടെല്ലമാണ് പ്രേമം . എനിക്ക് ആനയെ ശ്ശി പേടിയാണേ.
    ഒരിക്കൽ സ്കൂളിലേക്ക് പോകുമ്പോൽ ഒരാന കുത്താൻ വന്നു . അത് ആ പാപ്പാന്റെ തമാശയായിരുന്നുന്നു
    1/2 കി.മി നിലം തൊടാതെ ഓടിയത് ശേഷാണ് മനസിലായത് .

    ReplyDelete
    Replies
    1. :) അതു കൊള്ളലോ ....
      ഇനി ആന വന്നാല്‍ അനങ്ങാതെ നിന്നോ .. കേട്ടൊ ..
      കുത്തിമലര്‍ത്തി പൊയ്ക്കോളും :)
      പിന്നെ എന്തൊനോടെല്ലാമാണ് പ്രണയമെന്ന് പറയല്ലേ ..?
      ന്റെ കണ്ണന്‍ , ന്റെ അമ്മ , ന്റെ മഴ , ന്റെ ആന ....
      പിന്നെ പുഴ , കടല്‍ , പച്ചപ്പ് , മല , മരം അങ്ങനെ ..
      സത്യം പറഞ്ഞാല്‍ എല്ലാം ഇഷ്ടാണോ ദൈവമെ :)

      Delete
    2. പ്രകൃതിയും, അതിലെ സകലതും എന്ന് പറയുന്നതാവും നല്ലതു ല്ലേ ?
      ഒരു ആനവാൽ കിട്ടാൻ എന്തേലും വഴിയുണ്ടോ :)

      Delete
    3. മ്മ് വഴിയുണ്ട് ...
      ആനയോട് ചോദിച്ചാല്‍ മതി ....
      മുന്നില്‍ ചെന്ന് നിന്നിട്ട് ആനയോട് ചോദിക്ക്
      ആനേ ഒരു വാലു തരുമോന്ന് ....
      അപ്പൊള്‍ ആന വാലു മുന്നോട്ട് നീട്ടി തരും
      അപ്പൊള്‍ പറിച്ചെടുത്തൊളണം ...

      Delete
  3. കണ്ണേ അഴകില്‍ നീ മുന്‍പന്‍ ...

    ReplyDelete
    Replies
    1. ഹോ ഹോ ........ അതന്നേ
      അഴകില്‍ നീ തന്നെ മുന്‍പന്‍ :)

      Delete
  4. തിരയാത്ത വീഥികളില്ല , നിന്റെ ചൂര്
    മണക്കുന്ന ഇട്ടാവട്ടങ്ങളിലൊക്കെ ...
    എന്നിട്ടും മനം നിറക്കാന്‍.
    അരികിലെത്തിയില്ലയിന്നും ..കാത്തിരിക്കാം അല്ലെ :)

    ReplyDelete
    Replies
    1. ആഹാ .. കാത്തിരിക്കുവാണോ ?
      തേടലിന്‍ അവസ്സാനം മനം നിറയുമോ ?

      Delete
    2. മനം നിറയാൻ മഴകൊണ്ടൊരു യാത്ര.. ഞാനും നീയും മാത്രം...

      Delete
    3. അതിഷ്ടായേട്ടൊ .........
      മഴ നിറക്കുന്ന മനവും പേറി ..
      നിനക്കുമെനിക്കുമായീ .....
      ജീവിതം മഴ തൊരുമ്പൊള്‍ ബാക്കിയുണ്ടാകുമോ സഖീ ?

      Delete
    4. ശുഭാപ്തി വിശ്വാസ൦ ഇത്തിരി കുറവാണല്ലേ ?
      ജീവിക്കാനല്ലേ മഴയിലേക്കിറങ്ങണേ ... അപ്പൊ ജീവിതം ബാക്കി ഉണ്ടായേ പറ്റു.. Be positive

      Delete
    5. അല്ല നീ ആളു കൊള്ളലൊ ...
      ശുഭാപ്തി വിശ്വാസ്സമൊക്കെയുണ്ട് ..
      ആദ്യം ഈ പേര് നീക്കി പുറത്തേക്ക് വരൂ ...
      നിളയേ എനിക്കേറെയിഷ്ടം , പക്ഷേ ആരാ ഈ നിള ..?
      കുറിക്ക് കൊള്ളുന്ന വാക്കുകളാണല്ലൊ ..?
      ഇയാള്‍ക്ക് എന്നെ നല്ലവണ്ണം അറിയാം , അതുറപ്പാണ്..?
      ശരിയല്ലേ ?

      Delete
    6. വെളിച്ചപ്പാടിനെ എല്ലാർക്കും അറിയാം ... പക്ഷെ അദ്ദേഹത്തിന് എല്ലാരേം അറിയില്ലല്ലോ . നിള ഒരു മറയെ അല്ല .... വിശദ വിവരങ്ങള്ക്ക് മെയിൽ നോക്ക്

      Delete
    7. മെയിലോ .. ഏതിലാ ?
      എനിക്ക് വന്നില്ലാല്ലൊ ?

      Delete
    8. ഇപ്പോൾ എത്തിക്കാണും . ഒരുപാട് ദൂരമില്ലെ തമ്മിൽ ??

      Delete
    9. ഇപ്പൊള്‍ ആളെ കിട്ടി കേട്ടൊ ..
      നിളകുട്ടി ..
      നന്ദി .. കൂട്ടാവാന്‍ വന്നതിന്

      Delete
    10. നന്ദി ഞാനല്ലേ പറയേണ്ടേ എന്നെ കൂടെ കൂട്ടിയതിന്. പറയാൻ പറ്റില്ല സന്തോഷം

      Delete
    11. ആഹാ , എങ്കിലങ്ങൊട്ടുമിങ്ങൊട്ടും സന്തൊഷം :)
      ഒരൊ ബന്ധവും ഇങ്ങനെയൊക്കെ തന്നെയാണ്
      പൊട്ടി മുളക്കുക , വളരുക , വേരൊടുക ..
      അതിലിങ്ങനെ നിറവായി മഴ പൊഴിയട്ടെ
      എക്കാലവും ..:)

      Delete
    12. ആഴ്ന്നോടുന്ന വേരുകളിലും ഇലകളിലും മഴ ചാർത്തി .. മഴ കൊണ്ടൊരു യാത്ര.. നന്ദി !

      Delete
    13. വല്ലാത്ത സ്നേഹമാണല്ലൊ നിളക്ക് ??
      ഇവിടെ തന്നെയാണോ ഉറക്കം ..
      പൊകുന്നില്ലേ ..?

      Delete
    14. സ്നേഹം നഷ്ടപ്പെട്ടോർക്കല്ലേ അതിന്റെ വില അറിയൂ.
      ഒരുമിച്ചു പോകാംന്നു കരുതിയല്ലെ ഇരുന്നെ.. എന്നാൽ പോകാം GNnSD

      Delete
    15. ശരി എങ്കില്‍ .. ശുഭരാത്രി പ്രീയ സഖി ..
      സുഖമായി ഉറങ്ങൂ , സ്നേഹം എന്നുമുണ്ടാകും
      നഷ്ടപെടുന്നുവെന്ന് തൊന്നുന്നത് കാലത്തിന്റെ മാറ്റമാണ്
      നിറങ്ങള്‍ നമ്മുക്ക് ഫീല്‍ ചെയ്യാത്തതാണ് ..
      നോക്കു ഇന്നും മഴവില്ലും നിലാവും പുഴയുമുണ്ട് ..
      നമ്മുക്കത് കാണുനാകുന്നില്ല , മനസ്സിനേ ആര്‍ദ്രമാക്കൂ ..
      എല്ലാം ശരിയാകും കേട്ടൊ .. സുഖനിദ്ര പുലക്ട്ടെ
      സ്നേഹത്തൊടെ ..!

      Delete
  5. വരാൻ വൈകി ... ഇത്തിരി തിരക്കായിപ്പോയി
    ഇത് നമ്മുടെ ശിവസുന്ദരനാ ? ;P
    അല്ല ഇപ്പൊ നിന്റെ കണ്ണൻ ആനയായോ? ;D

    വരികൾ മനൊഹരം... ആനയ്ക്ക് പകരം മനുഷ്യനെ ചേർത്ത് ഞാൻ ചിത്രം വരഞ്ഞങ്ങ് ആസ്വദിച്ചു !!

    ReplyDelete
    Replies
    1. ഇതു ശിവസുന്ദരന്‍ അല്ലേട്ടൊ ...
      അവന്‍ ഒരു വിധം മൊത്തം കറുപ്പാ :)
      കാണാനും ഒരു ചേലാ അവന്റെ തുമ്പി ..
      ഇതിനിടക്ക് കാണുമവന്‍ എവിടെയെങ്കിലും ..
      ന്റെ കണ്ണന്‍ ചിലപ്പൊഴൊക്കെ ആനയുമാകും കാലമാടീ ..
      നീ എങ്ങനെ വേണമെങ്കില്‍ വരഞ്ഞിട്ടൊ ..
      ചിത്രം നെരെ കിട്ടണമെന്നു മാത്രം :)

      Delete
  6. കൊമ്പും തുംബീം ഇല്ലായിരുന്നേൽ ന്റെ കുഞ്ഞു അധരങ്ങളില്‍ നിന്നെ നിലക്ക് നിര്‍ത്തുന്ന വാക്കുമായി ഞാനും ഒന്ന് ചേർന്ന് നടന്നേനെ :)

    ReplyDelete
    Replies
    1. കൊമ്പും തുമ്പിയുമില്ലാതെ , എന്തുവാ .. മുയലാണോ ?
      അയ്യട പൂതി കൊള്ളാം , നിന്റെ പേടി മാറ്റാന്‍ ഇനിയിപ്പൊള്‍
      അതൊകെക് വെട്ടി കളഞ്ഞിട്ട് കൊണ്ട് വരാം ..
      അപ്പൊള്‍ കാലോ ? ചവിട്ടി കൂട്ടില്ലേ .. ഇനി അതും കളയണോ :)

      Delete
  7. പ്രേമം ആനയോടല്ല വേണ്ടൂ എന്ന് പറയാന്‍ വയ്യ....

    ReplyDelete