Wednesday, 3 April 2013

ഇന്നെന്റെ ............... !




















"മൂന്ന് മൂന്ന് " "33"
" മൂന്ന് " എന്ന സംഖ്യയോട് പണ്ടേ,
എനിക്ക് വല്ലാത്ത പ്രണയമുണ്ട് ...!
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ
ഈ മണ്ണിലേക്ക് ആര്‍ത്തലച്ച് വരുമ്പോള്‍
ഭൂമി വേനലിന്റെ വരള്‍ച്ചയിലായിരുന്നു ..
മഴയോട് എനിക്കിത്ര ഇഷ്ടവും അതിനാലാവണം ...!
അമ്മ , നിറമിഴിയോടെ മരണത്തിന്റെ നനുത്ത
പ്രതലത്തിലേക്ക് കടന്ന് പോകുമെന്ന് ഭയന്ന്
എല്ലാ കണ്ണുകളും അമ്മയുടെ കൂടെയായപ്പോള്‍
ഒറ്റപ്പെട്ട്  പോയിരുന്നു ഞാന്‍ .. മരണം എന്റെ മുന്നില്‍ വന്ന്
നിഷ്കളങ്കമായി ചിരിച്ചത് എനിക്കോര്‍മയില്ല എങ്കിലും
അമ്മക്ക് വേണ്ടി എന്റെ ജീവനെടുക്കാന്‍ ഞാന്‍ അന്നു സമ്മതിക്കുമായിരുന്നു
എനിക്ക് കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ ..........!
ദൈവം എനിക്കെന്റെ അമ്മയേയും , അമ്മക്ക് ഈ മകനേയും
തിരികേ നല്‍കി .. ഇന്നും ഞങ്ങള്‍ക്കിടയില്‍ നില നിന്നു  പോകുന്ന
സ്നേഹത്തിന്റെ കടുത്തൊരു ആവരണമുണ്ട് , ഞാന്‍ തീര്‍ത്തുമൊരു
അമ്മ കൊതിയനാണ് .. എന്റെ ആദ്യ പ്രണയവും , ന്റെ അമ്മയോട് തന്നെ
എന്തൊക്കെ നോവുകള്‍ ഉണ്ടായാലും ആ സ്നേഹമെന്നെ
വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട് .. കരളില്‍ പതിഞ്ഞ് പോയ ആ സ്നേഹം ...!
ആ വേറിട്ട ചൂര് , എത്ര വേനലിലും മഴ തരുന്ന ഫീലാണെനിക്കമ്മ ...
ഒരു പ്രാര്‍ത്ഥന മാത്രം " ഈ ലോകത്ത് , അമ്മയില്ലാത്തൊരു നിമിഷം
പോലും എന്റെയുള്ളില്‍ ജീവന്‍ നിലനിര്‍ത്തരുതെ എന്നത് മാത്രം "
ഈ ജന്മദിനത്തിലും അമ്മയെ ഓര്‍ക്കാതെ ഞാന്‍ എന്തെഴുതാന്‍ ആണ് .....!
"എല്ലാ സ്നേഹവും , എല്ലാ ആശംസകളും ന്റെ ജീവന്റെ ജീവന് .."
എന്നു പറയുമ്പോള്‍ അച്ഛന്‍ കുട്ടി പിണങ്ങരുതെട്ടൊ .. ഞാന്‍ അമ്മയെ
ഇത്രയേറെ സ്നേഹിക്കുന്നുവെങ്കില്‍ അതിന്റെ ഉറവ തന്നെ
ആ നല്ല മനുഷനില്‍ നിന്നുമാണ് , ന്റെ പാതിയെ  മറക്കുന്നില്ല ഒരിക്കലും ..!
എങ്കിലും ന്റെ അമ്മക്കുട്ടിക്ക് ... ഇന്നിന്റെ സ്നേഹം മുഴുവനും ..
അന്നിന്റെ ആ വേദനക്ക് ..
"ഐ ലവ് യൂ മൈ ഡിയര്‍ അമ്മ .. എലോട്ട് .."

23 comments:

  1. അമ്മയുടെ പൊന്നു മോൻ !
    ഇങ്ങനൊരു അമ്മക്കൊതിയനെ കിട്ടിയ അമ്മ ഭാഗ്യവതി തന്നെ !
    മറക്കാതെ ഈ ദിനം അമ്മക്കായി സമര്പ്പിക്കുന്ന ഈ മനസ്സ് അനുഗ്രഹിക്കപ്പെടട്ടെ !

    ReplyDelete
    Replies
    1. ഭാഗ്യവാന്‍ , ഞാന്‍ തന്നെ ..
      ആ അമ്മയുടെ വയറ്റില്‍ പിറക്കാന്‍ തൊന്നിയത് ...!
      കാലവേവുകളേ തൂത്തെറിയാന്‍ പ്രാപ്തമുള്ള
      അമ്മ മനസ്സിനേ നല്‍കിയ ദൈവത്തിന് നന്ദീ ..!

      Delete
  2. ഇതിനിപ്പോ ഞാൻ ന്താ പറയാ ............
    ഇയ്ക്കൊന്നും അറീല്ല്യ പറയാൻ.
    ആശംസകൾ ഇപ്പൊ തന്നേം കൊറേ വട്ടം പറഞ്ഞു.
    ന്നാലും ഇരിക്കട്ടെ ഒന്നൂടെ.
    നന്മകൾ നേരുന്നു.
    താങ്കൾക്കും താങ്കൾക്കു പ്രിയപ്പെട്ട എല്ലാവർക്കും .

    ReplyDelete
    Replies
    1. എല്ലാ ആശംസകള്‍ക്കും , അനുജത്തികുട്ടിക്ക്
      ഹൃദയത്തില്‍ നിന്നും നന്ദി ...!

      Delete
  3. അമ്മയുടെ വാലേൽ തൂങ്ങി നടക്കുന്ന ആണ്‍കുട്ടികൾ മഹാന്മാരാകും എന്ന് അടൂർ ആണ് പറഞ്ഞത് എന്നാണെന്റെ ഓർമ്മ ..

    "ഇന്നിന്റെ സ്നേഹം മുഴുവൻ , അന്നിന്റെ ആ വേദനയ്ക്ക് .. "കൊള്ളാം ..
    എന്റെം കൂടിയായ ജന്മദിനത്തിൽ ,,ആശംസകൾ നേരുന്നു

    ReplyDelete
    Replies
    1. ലിഷാന , അറിവിതില്ലായിരുന്നു ..
      പിറന്ന നാള്‍ ഒന്നാണെന്ന് ...( അങ്ങനെ തന്നെയല്ലേ ) ?
      വൈകിയ ഈ വേളയില്‍ " നേരുന്നു ഇത്തിരി വൈകിയ പിറന്നാളാശംസകള്‍ "
      മഹാനാണോ , എന്നറിയില്ല .. ഒന്നറിയാം അമ്മ , ഒരിക്കലും പിന്‍ വാങ്ങാത്ത
      സ്നേഹതിരയാണ് .. നന്ദി .. ഹൃദയത്തില്‍ നിന്നും

      Delete
  4. പ്രിയ സുഹൃത്തെ,
    പെരുത്ത് ഇഷ്ടായി.
    എല്ലാ നന്മകളും ഉണ്ടാവട്ടെ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഇഷ്ടത്തിനൊരുപാട് നന്ദി
      പ്രീയ സഖേ .......
      അങ്ങൊട്ടും നന്മകള്‍ ..........!

      Delete
  5. ഒരായിരം ജന്മദിനാശംസകള്‍ റിനീ....
    അമ്മയെ സ്നേഹിച്ച്...
    അച്ഛന്‍റെ വാത്സല്യമേറ്റ്...
    പാതിയെ പ്രണയിച്ച് ...
    മക്കളെ ലാളിച്ച്....
    സ്നേഹം നല്‍കി...
    തിരികെ നേടി....
    ഇനിയുമൊരുപാട് കാലം ..
    സന്തോഷത്തോടെ..
    സമാധാനത്തോടെ....
    ജീവിതം മുന്നോട്ട് പോകാന്‍ ...
    ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ഒരിക്കല്‍ കൂടി സഖേ....

    ReplyDelete
    Replies
    1. എല്ലാവരെയും സ്നേഹിച്ച് സ്നേഹിച്ച്
      ഇപ്പൊള്‍ നമ്മളേ സ്നേഹിക്കാന്‍ ആരുമില്ലാണ്ടായി ബനീ :)
      ജീവിതം തന്നെ അതല്ലെ , അമ്മ അച്ഛന്‍ പെങ്ങള്‍ കൂട്ടുകാര്‍
      കാമുകി ഭാര്യ മക്കള്‍ .. ഇങ്ങനെ നമ്മളൊരുരുത്തരേ
      പ്രണയിച്ച് , സ്നേഹിച്ച് ...... ഇതിനിടയില്‍
      നമ്മുക്ക് മറ്റുള്ളവരുടെ പങ്ക് കിട്ടുന്ന സമയത്ത്
      അവരത് മറന്നാല്‍ അതു നമ്മുടെ വിധി തന്നെ ...
      ഒരുപാട് സ്നേഹം പ്രീയപെട്ട കൂട്ടുകാര ..!

      Delete
  6. ഭാഗ്യം വേണം ഇങ്ങനെയുള്ള മക്കൾ പിറക്കാൻ ..
    ഈ പിറന്നാളുകുട്ടിയുടെ അമ്മക്കുട്ടിക്ക്
    എന്റെ പഞ്ചാരയുമ്മ ..

    ReplyDelete
    Replies
    1. ആണോ ..? പക്ഷേ അമ്മക്ക് എന്നെ കൊണ്ട് സ്വൈരകേടെ ഉള്ളൂ :)
      നന്ദി റൊസേ .. ഉള്ളിന്ന് ...!

      Delete
  7. നീണാള്‍ വാഴട്ടെ.
    എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. നീണാള്‍ നിറയട്ടെ ഈ സ്നേഹവും ..
      നന്ദി പ്രീയപെട്ട ഏട്ടാ ..!

      Delete
  8. അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഈ മകന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൽ.
    എല്ലാ നന്മകളും ഉണ്ടാവട്ടെ .

    ReplyDelete
    Replies
    1. എല്ലാവരെയും സ്നേഹിക്കുന്നുണ്ട് നീലിമ ..
      പക്ഷേ അവരാരും അറിയുന്നില്ല ..
      ചിലപ്പൊള്‍ അമ്മ പൊലും ......!
      ആശംസകള്‍ക്ക് ഒരുപാട് നന്ദി കേട്ടൊ ..!

      Delete
  9. This comment has been removed by the author.

    ReplyDelete
  10. "All that I am or ever hope to be, I owe to my angel mother."

    അമ്മമനസ്സോടു ചേർന്ന് നില്ക്കുന്ന ഈ കുഞ്ഞുമനസ്സിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ , ഒപ്പം പ്രാർത്ഥനയും !

    ReplyDelete
    Replies
    1. അമ്മമാര്‍ക്ക് എന്നുമെന്നും , എത്ര വളര്‍ന്നാലും
      നാം കുഞ്ഞുങ്ങള്‍ തന്നെ ........!
      ഇപ്പൊഴും അമ്മയോട് ചേര്‍ന്ന് കെട്ടിപിടിച്ച്
      കിടക്കുന്ന സുഖം ലോകത്തെവിടെയാണ് കിട്ടുക ...
      ഉള്ളീന്ന് സ്വയമിറങ്ങി പൊകുന്ന വ്യഥകളും , കണ്ണിരുമുണ്ട്
      ആ സ്നേഹചൂര് അടുത്തുള്ളപ്പൊള്‍ ...
      ഒരുപാട് സ്നേഹം തുളസീ ...!

      Delete
  11. ഇന്നലെ ജന്മ ദിനം ആയിരുന്നല്ലേ... അറിഞ്ഞില്ല... അറിഞ്ഞിരുന്നെങ്കിൽ ആശംസകൾ ഇന്നലെയേ അറിയിച്ചേനെ ... ഇതിപ്പോ ഒരു ദിവസം വൈകിപ്പോയി... എങ്കിലും ആശംസാ പുഷ്പ്പങ്ങൾ ഒരിക്കലും വാടാറില്ലല്ലോ ... അതുകൊണ്ട്... ഈ വൈകിയ വേളയിലും, ഓരായിരം ജന്മദിനാശംസകൾ ... :)

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു അനൂ ...
      ആദ്യമായ് ഇവിടെ കണ്ടതില്‍ കൂടുതല്‍ സന്തൊഷം
      എന്ന് പറയുന്നു എന്നല്ല , എങ്ങനെ പറയുന്നു എന്നതാണ് കാര്യം
      ഒരുപാട് സ്നേഹം കൂട്ടുകാരീ ..!

      Delete
  12. പിറന്നാള്‍ ആശംസകള്‍... അല്‍പം വൈകിയാലും

    തുളുമ്പുന്ന വാക്കുകള്‍ റീനിയുടെ ശൈലിയാണെന്ന് എനിക്കുറപ്പായി, ഈ പോസ്റ്റ് വായിച്ചപ്പോള്‍. അതിന് പ്രത്യേകം അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ആശംസകള്‍ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു കലേച്ചീ ..!
      നല്ല വാക്കുകള്‍ മഴ കൊള്ളിക്കും ..
      ഒരുപാട് സ്നേഹം ചേച്ചീ ...!

      Delete