Wednesday, 10 April 2013

ഓര്‍മപ്പെടുത്തലുകള്‍ ...!

നിന്നില്‍ നിന്നുതിരുന്നതൊക്കെ
എനിക്ക് ഓര്‍മപ്പെടുത്തലുകളാണ് .....!
പകലുകളുടെ നീണ്ടയാമങ്ങള്‍ മുറിച്ച് വിറ്റ
പ്രണയത്തിന്റെ ശേഷിപ്പുകള്‍ തെരുവില്‍
തോട്ടിയുടെ കാലടികളില്‍ തട്ടി പില്‍ക്കാല
ചരിതങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകാം ...!
മണ്ണോടു വിണ്ണും  , വിണ്ണോട് മഴയും
തീര്‍ത്ത കരാറുകള്‍ കാറ്റിലാണ് പറന്നു  പോയത് ...
തെക്കെവിടെയോ ഒരു മാമരക്കൊമ്പില്‍
സൂര്യാഘാതമേറ്റവയിപ്പോള്‍ വെണ്ണീറായിട്ടുണ്ടാവാം ..!
നീ , ഓര്‍മപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു ........
നിന്റെ മടിത്തട്ടല്ല , ന്റെ ശിരസ്സിനത്താണിയെന്ന് ....!

18 comments:

  1. ആദ്യത്തെ രണ്ടു വരീം അവസാനത്തെ രണ്ടു വരീം പിടി കിട്ടി ..
    നടുക്കുള്ളതൊക്കെ എന്തുവാണോ എന്തോ ?
    കുട്ടിയുടുപ്പൊക്കെ ഇട്ടു ,പുല്ലിനുള്ളിൽ എന്തുവാ നോക്കുന്നെ ?

    ReplyDelete
    Replies
    1. അതെങ്കിലും മനസ്സിലായല്ലൊ :)
      എനിക്കൊന്നും മനസ്സിലായില്ല :)
      നടുവിലുള്ളത് നടുക്ഷ്ണമാ ആശകുട്ടിയേ ...:)
      പ്രണയവിരഹത്തിന്റെ ചില ചീളുകള്‍

      Delete
  2. ആരുടെ പ്രണയ വിരഹം ? ഒരു ക്യുര്യോസിടറ്റി :)

    ReplyDelete
    Replies
    1. നിന്റെ അമ്മുമ്മയുടെയും അപ്പൂപ്പന്റെയും :)

      Delete
    2. തൃപ്പിതിയായി ആയി അളിയാ തൃപ്പിതി ആയി

      Delete
  3. കാറ്റുണ്ടായതുകൊണ്ട് കരാറുകള്‍ക്ക് ആശ്വാസമായി....
    ചിലത് അങ്ങിനെയാണ്.
    സ്വയം ആശ്വസിക്കാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍
    നന്നായി

    ReplyDelete
    Replies
    1. അത് സത്യം ഏട്ടാ ...
      സ്വയം ആശ്വസ്സിക്കാന്‍ , ഒരൊ കാരണങ്ങളിലേക്ക് -
      നാം പടര്‍ന്ന് കേറും ... അറിഞ്ഞ വായനക്ക് .. നന്ദി ..

      Delete
  4. കാവ്യാത്മകമായ വരികൾ .. nice

    ReplyDelete
    Replies
    1. എന്നു നിനക്കു തൊന്നുവെങ്കില്‍ , കൊള്ളാം ..!

      Delete
  5. പ്രണയത്തിൽ കരാറുകളോ?
    എങ്കിൽ അവ വെണ്ണീർ ആവട്ടെ ... ഉപാധികളില്ലാത്ത പ്രണയം പുലരട്ടെ !!

    അറിയുക സ്നേഹോഷ്മളമായ മടിത്തട്ടിൽ അടിയുന്നതാണ് നിന്റെ (എന്റെയും) സായൂജ്യമെന്ന് !
    അതിമനോഹരം വരികൾ !!!

    ReplyDelete
    Replies
    1. അതൊരു പണിയായ് പൊയീ .... എനിക്കിട്ട് :)
      പ്രണയത്തിനല്ല കരാറുകള്‍ ..
      പ്രകൃതിയോടുള്ള ചിലതിനാണ് ...
      അതിലൂടെ പ്രണയം പൂത്തും കരിഞ്ഞും പൊകാം ...!
      അതേ , കീയകുട്ടി , പ്രണയോഷ്മളമായ മടിത്തട്ട് .....
      അതില്ലാതകുമ്പൊഴാണല്ലൊ ഓര്‍മപെടുത്തലുകള്‍ ആരംഭിക്കുക ..!

      Delete
  6. മണ്ണോടു വിണ്ണും , വിണ്ണോട് മഴയും
    തീര്‍ത്ത കരാറുകള്‍ കാറ്റിലാണ് പറന്നു പോയത് ...
    തെക്കെവിടെയോ ഒരു മാമരക്കൊമ്പില്‍
    സൂര്യാഘാതമേറ്റവയിപ്പോള്‍ വെണ്ണീറായിട്ടുണ്ടാവാം ..!

    ഏറെയിഷ്ട്ടം ഈ വരികളോട് .

    ReplyDelete
    Replies
    1. ഇഷ്ടത്തിന് , അങ്ങൊട്ടുമൊരു ഇഷ്ടം ..!

      Delete
  7. നീ , ഓര്‍മപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു ........

    ReplyDelete
    Replies
    1. എന്നും , എപ്പൊഴും ....! വല്ലപ്പൊഴും :)

      Delete
  8. പ്രിയപ്പെട്ട റിനിയേട്ടാ

    "മണ്ണോടു വിണ്ണും , വിണ്ണോട് മഴയും
    തീര്‍ത്ത കരാറുകള്‍ കാറ്റിലാണ് പറന്നു പോയത്"

    നല്ല വരികൾ

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പൂകുറ്റി ചൂടാ ഗിരി നാട്ടില്‍ ..
      എല്ലാ കാരാറുകളും മാഞ്ഞ് ..
      ഭൂമി വെന്തുരുകുന്നു ...!

      Delete
  9. sathyam rini...naattil nalla choodaa..epo orazchaku poyi vannea ulu...edaku randu divsam aaswasmayi venal mazhayum kitti kettoo..mannu nanaja manamoke parathi mazha anugrahamyi vannu njangade edayileku..

    ReplyDelete