നിനക്കുമെനിക്കുമിടയില്‍ നനക്കാതെ കാലങ്ങളൊളം നിറഞ്ഞ വര്‍ഷപാതം.. ഇന്ന്, നമ്മുക്ക് മാത്രമായി നമ്മുടെ പൂമുറ്റത്ത് പൊഴിഞ്ഞു വീഴുന്ന മഴതീര്ത്ഥം , നിന്റെയും എന്റെയും പ്രണയതുള്ളികളാല്..ഒരൊ മഴയിലും നാം പറയും പൊലെ."നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!! അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..നിന്റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന് നിന്റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന് ,നിന്റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട് ഉറങ്ങാന്‍..!
നിന്നില്‍ നിറയുമ്പൊഴും അറിയുമ്പൊഴും ,
ReplyDeleteഒരു കുന്നു സ്നേഹമൂറ്റുമ്പൊഴും,
ഒരു കുളിരിന്‍റെ കമ്പടം പുതച്ചു ഞാൻ നിന്നരുകില്‍
തിരികേ വരുമെന്ന് നിനക്കറിയാല്ലോ ..
ഒരു വാക്കും പറയാതെ
Deleteകടന്ന് കളഞ്ഞിട്ട് , തിരികേ വരുമെന്ന്
അറിയാമെന്നൊ ..? എന്നിട്ടിവിടെ പൂകുറ്റി ചൂടാണല്ലൊ :)
ഇനിയെപ്പൊ വരാനാ ?
ആക്രാന്തം അരുത് മകനെ ..
Deleteഇത്തിരി ഇടവേള തരു ..
ഒരു റെസ്റ്റ് ഒക്കെ വേണ്ടേ ..
എങ്കിലല്ലേ തിരികെ വരുമ്പോൾ ഒരു ഇതുള്ളു
അഹങ്കാര൦ കുറച്ചോട്ടോ ഇല്ലെങ്കിൽ ആകാശം ദൂരം താണ്ടി അവൾ വന്നിലെങ്കിലോ?
ReplyDeleteകുറക്കാമേട്ടൊ ..
Deleteപക്ഷേ അവള്‍ വരും ..
അവള്‍ക്ക് വരാതെ പറ്റില്ലല്ലൊ ..
എന്നൊട് അത്ര ഇഷ്ടം ..
നേരോ? എനിക്കും .
Deleteനേര് .. ആരൊട് ?
Deleteവേഴാമ്പലിനോട്
Deleteഹേ .. അതാരാപ്പാ ??
DeleteVezhambalineppole mazhakaakkunna oraal.
Deleteമ്മ് മ്മ് മനസ്സിലായി മനസ്സിലായി .. മകളേ ..!
Deleteആരാണ്ട്രാ റിന്യേ അത്????
Deleteഇതൊരു ഒന്നൊന്നര സംഭവമാ ന്റെ കുട്ടിയേ :)
Deleteഒരിക്കലും തോരാത്തൊരു മഴയെ കാത്തിരിക്കട്ടെ വെറുതേയെങ്കിലും....
ReplyDeleteകാത്തിരിക്കാന്‍ പറഞ്ഞിട്ട് ..
Deleteവെറുതെയെങ്കിലും എന്നല്ലേ ?
അപ്പൊള്‍ നമ്മുക്കിട്ട് പണി ,
എത്രയെന്ന് വച്ചാ കാത്തിരിക്കുവാ ?
ന്റെ റിനിയെ ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടിരുന്നാൽ ഞങ്ങൾ പാവം പാലക്കാടുകാർ .
ReplyDeleteവെറുതെയാണോ ആ കൊച്ചു പറയാതെ പോന്നത് .
അതു കൊള്ളാം , ഞാന്‍ കെട്ടി പിടിച്ചിട്ടൊന്നുമല്ല
Deleteനല്ല ആളുകള്‍ ഉള്ളടുത്തേ അവള്‍ വരൂ ....
പാലക്കാട്ട് കാര്‍ നല്ല ആളുകള്‍ ആണല്ലൊ .. അല്ലേ :)
ഞാന്‍ ഓടീ ..
എനിക്കും അവളെ ജീവനാണ് റിനിയെ .എന്നിട്ടും അവളെന്തേ റിനിയെ ചുറ്റിപ്പറ്റി മാത്രം
Deleteഅതാണ് .. വെറുതെ സ്നേഹം എന്ന് പറഞ്ഞിട്ട്
Deleteകാര്യമില്ല കേട്ടൊ ..
സ്നേഹം അതു നേരാകണം , ഉള്ളീന്ന് :)
അവള്‍ക്കറിയാം , നിങ്ങളുടെയൊക്കെ സ്നേഹം
രണ്ട് ദിവസ്സം അടുപ്പിച്ച് വന്നു പൊഴിയുമ്പൊള്‍
പറയാനല്ലേ " ഹോ നശിച്ചൊരു മഴയെന്ന് " ??
ഇല്ലാട്ടോ .ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നിട്ടും. എനിക്കൊരു സംശയം ഇനീപ്പോ ഞാൻ പെണ്ണായി പോയതോണ്ടാകുമോ?
Deleteഒരുത്തിക്ക് ഒരുത്തിയെ കണ്ടൂടെന്നല്ലേ :)
മഴ പാവമാ , അവള്‍ക്കാരൊടും കുശുമ്പില്ലാന്നേ ...
Deleteപിന്നെ അവള്‍ക്കുമൊരു രൗദ്ര ഭാവമുണ്ട് ..
അതു പിന്നെ , എന്റെ കുറുമ്പില്‍ ആരുമായി പൊകും :)
ഹ്മം പാവം മഴ . ഈ കുറുമ്പന്റെ കൂടെ പരിഭവങ്ങൾ ഇല്ലാതെ പിന്നെയും പിന്നെയും ഇങ്ങനെ നിറഞ്ഞു പെയ്യണമെങ്കിൽ അത്രയേറെ അവൾ നിന്നെ സ്നേഹിക്കുന്നുണ്ടോ ? ഒരു അവാർഡ് കൊടുക്കാനാ :)
ReplyDeleteമ്മ് അവള്‍ക്ക് അവാര്‍ഡ് കൊടുക്കാണെന്നും
Deleteപറഞ്ഞ് വിളിച്ച് പെയ്യിപ്പിക്കാനല്ലേ ..
വേല മനസ്സിലിരിക്കട്ടെ കേട്ടൊ ..
ഞങ്ങളും തമ്മില്‍ എന്തേലും ചെയ്തൊളാം കേട്ടൊ :)
മിടുക്കനാട്ടോ .ഞാൻ മനസ്സില് കണ്ടപ്പോ റിനി മാനത്തു കണ്ടല്ലോ .
Deleteഞങ്ങളും കൂടൊന്നു കണ്ടോട്ടെ ആ മഴക്കൂട്ടുകാരിയെ . എന്താ ഒരു വഴി ?
അതിപ്പൊഴാ മനസ്സിലായേ" മുടുക്കനാണെന്ന് "..
Deleteകാണാലോ .. ഞാന്‍ നാട്ടില്‍ വരട്ടെ കൊണ്ട്
കാണിച്ച് തരാമേ , ഞെട്ടരുതേട്ടൊ :)
അതെന്താ ഞെട്ടാൻ മാത്രം ? ഫീഗര രൂപിയ ?
Deleteഅയ്യട , എന്റെ സ്വത്താ ..
Deleteന്റെ പൊന്നൂട്ടീ ..
മഴയുടെ ഭംഗിയറിയില്ലേ ?
മിടുക്കനായ റിനിയുടെ കൂട്ടുകാരിയല്ലേ മിടുക്കിയാവും :)
Deleteഎന്റെയൊരു കണക്കു കൂട്ടൽ ആണേ .
വരാലിനെപ്പോലെ പിടിതരാതെ ഒഴിഞ്ഞു മാറി മറച്ചു നിർത്തി കൊതിപ്പിക്കുമ്പൊൽ
കാണാനും മോഹം .
എന്താ മഴയുടെ ഭംഗി ? റിനി വരച്ചു കാണിക്കുന്ന ഭംഗിയെ എനിക്കറിയു .
ഒന്ന് ഉരുകുമ്പൊള്‍ ചാരെ കുളിരാകും .. അവള്‍
Deleteനൂലുപൊലെ വെളുത്ത് .. തേന്‍ പോലെ കറുത്ത്
സ്നേഹം പൊലെ ഒഴുകി , ദാഹം തീര്‍ത്ത് നെറുകില്‍
കുളിര്‍ പൊലെ ഹൃത്തില്‍ , നിറവ് പൊലെ കരളില്‍
ഇവള്‍ , അവള്‍ .. എന്റെ മാത്രം മഴകണ്ണന്‍ :)
ഹോ എന്റമ്മേ ആ ഭംഗി വായിച്ചു ശരിക്കും ഞെട്ടി ട്ടോ . അപ്പൊ ഉറപ്പായും കാണണം. കൊണ്ടുപോയി കാണിക്കാം എന്ന വാക്ക് മറക്കണ്ട .
Delete(അവളൊരു ഭാഗ്യവതി ഇതേപോലെ മനസിൽ ഏറ്റുന്ന ഒരു കൂട്ടുകാരാൻ )
കടൽ കടന്നവൾ ഇങ്ങോട്ട് വന്നത്, ഇവിടെ മനമുരുകി പ്രാർത്ഥിച്ച മറ്റൊരു വേഴാമ്പലിന്റെ ആഗ്രഹ പൂർത്തീകരണത്തിനായിരുന്നു... :)
ReplyDeleteഅയ്യടാ .. ഇപ്പൊ വരും കാത്തിരിന്നൊ ..
Deleteകൂട്ടില്ല അനു , അടിച്ചൊണ്ട് പൊയില്ലേ അവളേ ...
അവളൊട് പറയണം ഈ വേഴാമ്പലിനൊട് കൂട്ട് കൂടണ്ടാന്ന് :)
ഉവ്വ് ഉവ്വേ ... എന്നെ അവൾ അധികം കാത്തിരിപ്പിക്കാറില്ല ... ഞാൻ ഒന്ന് കണ്ണടച്ചാൽ എനിക്കവളെ കാണാം ... ആ വിരൽ തൊടാം ... അതിന്റെ തണുപ്പനുഭവിക്കാം... ഒന്ന് വിളിച്ചാൽ അവൾ ഓടിയെത്തും എന്റെ അരികിലേക്ക് ... ഞങ്ങൾ അങ്ങനാ... ആർക്കും ഞങ്ങളെ പിരിക്കാനാവില്ല ... ഒരുപക്ഷെ ഞങ്ങൾക്ക് പോലും ... അതാ അവൾ കടൽ കടന്ന് ഓടിയെത്തിയത് ... പറഞ്ഞിട്ട് പോരാൻ പോലും നേരം കിട്ടാഞ്ഞത് അതുകൊണ്ടാ ... :)
Deleteപിന്നെ കുന്താ , ഒന്നു പൊയേ ..
Deleteദൈവമേ , ഇനിയതാണാവോ ഈയിടയായിട്ട്
അവള്‍ക്കൊരു സ്നേഹകുറവ് ?
നോക്കിക്കൊ അവളെ പറഞ്ഞ് തിരിപ്പിച്ചു അല്ലേ ..
കണ്ണടച്ചാല്‍ വരുമെങ്കില്‍ ഒന്നു വരുത്തിയെ ഇപ്പൊള്‍ ..
ചുട്ട് പൊള്ളുകയല്ലേ .. അങ്ങനെ തന്നെ വേണം ..
അവളവിടെയൊന്നും വരൂല്ല .. ഇത്തിരിയപ്പുറം
അവളെന്നെ കാത്ത് നില്പ്പുണ്ടേട്ടൊ ..
ആര് പറഞ്ഞു ചുട്ടു പൊള്ളുകയാണെന്ന് ... അവൾ വന്നിരുന്നു ഇവിടെ ... അസ്സലായിട്ടൊന്നു തണുപ്പിചിട്ടാ പോയത് ... ഓർക്കുന്നോ ഞാൻ 'പ്രണയമഴ' എഴുതിയത് ...? അത് എഴുതി കഴിഞ്ഞതും അവൾ വന്നു ... എന്റെ വിളി കേട്ടിട്ട് ... :P
Deleteഹോ , തണുപ്പിച്ചിട്ട് വലിയ തണുപ്പാണല്ലൊ ?
Deleteഎന്നൊട് പിണങ്ങി ഒന്നു വന്നതാ ..
ഇനി നോക്കിക്കൊ , ചൂട് കൊണ്ട് ..
സഹിക്കാന്‍ വയ്യാതാകും .. ഞാന്‍ കൂട്ടില്ല
ന്റെ മഴയെ സ്വന്തമാക്കി വച്ചേക്കുവാണല്ലെ ..
{ കൂടുതല്‍ കളിച്ചാലെ ആ ഫോട്ടൊ അടിച്ച് മാറ്റി ബ്ലൊഗിലിടും പറഞ്ഞേക്കം )
എവിടെയായാലും ഞാനെന്ന മഴ നിന്നെ നനക്കില്ലേ ?
ReplyDeleteനനക്കും നനക്കും ..
Deleteഅവസ്സാനം നനച്ച് കിടത്തുമോ :)
നിന്റെ ദേഷ്യത്തിന്റെ പിശിരൻ കാറ്റിൽ വഴിതെറ്റി കടൽ താണ്ടിയവൾ... !
ReplyDeleteദേഷ്യം സ്നേഹത്തിന് വഴിമാറുമ്പോൾ, നിന്റെ സ്നേഹഗന്ധം അവൾക്കു വഴികാട്ടിയാവും .. നിന്നിലേക്ക് ..
പെയ്തു തണുപ്പിക്കും നിന്റെ താപങ്ങൾ !
പിന്നേം നീ ദേഷ്യപ്പെട്ടാൽ ...............?????????????
Deleteഓൾ എന്നെന്നേക്കും കട്ടീസാവും .
അതു കൊള്ളാം ഒന്നു ദേഷ്യപെട്ടാല്‍ കടല്‍ കടക്കുകയാ ?
Deleteകുറുമ്പ് കുത്തുന്നതല്ലേ , പൊകാന്‍ പാടുണ്ടൊ ?
ദേഷ്യത്തിലും എനിക്കുണ്ടല്ലൊ ആ ഗന്ധം ..
അപ്പൊള്‍ വിട്ടു പൊയത് നിന്റെ തെറ്റു തന്നെയാ ...
മണം പിടിച്ചങ്ങനെയിപ്പൊ തിരിച്ച് വരണ്ട .. കൂട്ടില്ലെടി ..
( എടി ഉമേ .. അവളു കട്ടീസാകുല്ലെടി , അവളെന്റെ മാത്ര :)
നിന്ക്കല്ലേലും കൊറച്ച് കൂടുതലാ .
ReplyDeleteഅതോണ്ടന്ന്യാ ഒരു വാക്ക് പോലും മിണ്ടാതെ കടന്നു കളഞ്ഞത് .
പിന്നെ ത്രയൊക്കെ പറഞ്ഞാലും അതെന്നെ പോലെയാ .
വളരെ ലോലമായ മനസ്സാ .
ആരേം വിഷമിപ്പിക്കാൻ അതിനെ കൊണ്ട് പറ്റൂല്ല .
അതോണ്ട് മോനെ റിന്യേ ഇയ്യ് വെഷമിക്കണ്ട
കൊറച്ചീസം കഴിഞ്ഞാ ഓടി വരുംലോ . പറയാതെ പോയാള്
പറയാതെ തന്നേം വരും .
അപ്പൊള്‍ നിങ്ങളെയൊക്കെ വിഷമിപ്പിക്കുന്നതൊ ?
Deleteപൊള്ളി പൊള്ളി ഒരു പരുവം ആയില്ലെ ..?
അതേട്ടൊ എനിക്കിത്തിരി കൂടുതലാ ..
എന്താന്ന് അറിയുമോ , മഴയൊടുള്ള ഇഷ്ടം
അവളെക്കെന്നൊടും .. കുശുമ്പീ ..
ഇനി വിഷമിച്ചിട്ടെന്താ കാര്യം ..
വേനല്‍ വരവായി .. ഇനി ഒരു വര്‍ഷം കാക്കണം ..
അല്ലെങ്കില്‍ അവള്‍ രൗദ്രഭാവമണിയണം .. നടക്കുമോ ആവോ ?
ദേഷ്യ പ്പെടുമ്പോൾ ഗന്ധമുണ്ട് ദുർ ആണെന്ന് മാത്രം അല്ലെ ഉമ്മുവെ ?
Deleteനടക്കൂല മോനെ .. ഇയ്യ് കാക്കണ്ട ഒള് കല്ലിയങ്ങാട്ട് നീലി ആയിട്ടുണ്ടാവും
അതേട്ടൊ .. ആ ദുര്‍ .. ഇഷ്ടപെടുന്നതാ യാഥാര്‍ത്ഥ സ്നേഹം .
Deleteഅല്ലാതെ പൊകുകയല്ല .. നീ അങ്ങനെയാണോ കീയകുട്ടി ?
അവളേതു നീലിയായലും , എന്നരുകിലേ അവള്‍ക് നിറവുള്ളു കേട്ടൊ കാട്ടുമാക്കികളേ
അതിലും നല്ലത് ദുർ വമിക്കതിരിക്കനതല്ലെ കാട്ടുമാക്കാനെ ?
Deleteഅതിപ്പൊള്‍ എന്റെ കുറ്റാ .. അവളുടെ ഒരൊ ഏനകേടുകളല്ലെ
Deleteപക്ഷേ അതൊക്കെ ഇഷ്ടപെടുന്നതല്ലെ സ്നേഹം എന്നത് .. അല്ലേ ?
ആ പാവം കുട്ടി അവിടന്ന് നേരെ ഇവിടേക്കാണ് പോന്നത് !
ReplyDeleteതേങ്ങി കരച്ചിൽ കേട്ടു എണീറ്റു നോക്കുമ്പോൾ ഇരുട്ടിൽ തനിയെ !!
പ്രീയനെ പിരിഞ്ഞതിന്റെ ഹൃദയ വേദനയിൽ !
പെയ്തുതോരും വരെ ഞാൻ കൂട്ടിരുന്നു !!
ഏട്ടന്റെ കൂട്ടുകാരീടെ സങ്കടത്തിൽ കൂട്ടിരിക്കേണ്ടത് ഒരു പെങ്ങളുടെ കടമയാണല്ലോ !!
4 ദിവസം കൂട്ടിരുന്നതല്ലേ ആ പാവം ,എന്നിട്ടും അതിനോട് എന്തിനു ?
ഹോ , ഒരു സങ്കടം കേക്കല്‍ക്കാരീ ..
Deleteഅവളെന്നെ വിട്ടിട്ട് പെങ്ങളുടുത്തെക്കാണോ പൊയത് ..
നിങ്ങള്‍ക്കെല്ലാം അവള്‍ വേണം , അതല്ലെ ഇപ്പൊള്‍ പ്രശ്നം
ഞാനൊന്നു സ്നേഹിച്ചപ്പൊള്‍ നൂറായിരം പേരാണ്
എന്താ ചെയ്ക ദൈവമെ :)