പൂങ്കാറ്റു പൊഴിയുകയല്ല , തലോടുകയാണെന്ന്
മഴ വന്നു തൊടുകയല്ല , അലിയുകയാണെന്ന് ..
സ്നേഹം കട്ടെടുക്കണം , കൊണ്ട് തരലല്ല
ചോദിച്ച് വാങ്ങുന്നത് , ചോദിക്കാതെ നിറയുന്നതിന്റെ പര്യയായമല്ല
വര്‍ഷകാലം , വര്‍ഷം മുഴുവനിറങ്ങി വന്നാലും
വൃണിത ഹൃദയങ്ങളില്‍ വേവു തന്നെ ...
{ കുറെ കാലമായല്ലൊ .. ഈ വേവും കൊണ്ട് - വെന്ത് കഴിഞ്ഞെങ്കില്‍
ഇറക്കി വയ്ക്കണേ , അടിയില്‍ പിടിക്കുമെന്ന് അവള്‍ }
അവള്‍ക്കെന്നൊട് ഈയിടെയായി മുടിഞ്ഞ കലിപ്പാണ്
ഞാന്‍ പ്രണയം നിര്‍ത്തീ സന്യസിക്കാന്‍ പോയാലോന്നാ :)
അപ്പോള്‍ ദേ അവളു പറയുവാ :
എത്രയോടിയാലും , എവിടെവരെ ? വേലിയിലെ ഉറുമ്പ് കടിയും
കൊണ്ട് തിരികേ വന്നു എന്നോട് ചേരും , ഒന്ന് മാന്തി താടീന്ന് പറയും :)
എത്രയോടിയാലും , എവിടെവരെ ? വേലിയിലെ ഉറുമ്പ് കടിയും
ReplyDeleteകൊണ്ട് തിരികേ വന്നു എന്നോട് ചേരും , ഒന്ന് മാന്തി താടീന്ന് പറയും :)
hihihihiiiii.. very true ...
എന്ത് ട്രൂ എന്ന് .. ഒന്നു പോടി .. :)
Deleteഈ ചിത്രം ഒരുപാടിഷ്ടായി. പ്രണയം നിറഞ്ഞ കണ്ണുകൾ എവിടെയും പ്രണയം ദർശിക്കുന്നു.
ReplyDeleteകട്ടെടുത്തതോ ? ജനൽപ്പാളി തുറക്കണതിനു മുന്നേ ഞാൻ തള്ളി തുറന്നതല്ലേ ;).
പിന്നെ ഈ വേവ് ഒന്ന് കുറയ്ക്കണം അടുത്തൂടെപ്പോകുംബോഴേക്കും വാടുന്ന എന്റെ തൊട്ടാവാടീ നീ .
ഉറുമ്പ് കടിം കൊണ്ട് വരുമ്പോൾ മാന്തിത്തരികയല്ല , കാന്താരി തേക്കും പറഞ്ഞേക്കാം.
ജനല്‍ പാളിയോ ? അതെപ്പൊ ?
Deleteഉള്ളില്‍ പ്രണയം തൊന്നി തുടങ്ങിയാല്‍
പിന്നെ ചെയ്യുന്നതെല്ലാം " വേലത്തരങ്ങളായിരിക്കും " :)
ഇങ്ങു വാ , കാന്താരി തേയ്ക്കാന്‍ , ഞാന്‍ നിന്നു തരാമേ
:/
Deleteറിനി ,ഇത്രേം സ്നേഹം മനസ്സിൽ കൊണ്ട് നടക്കുന്ന നീ സന്യസിക്കാൻ പോയാലെ അടുത്ത വണ്ടിക്കു
ReplyDeleteപോയ പോലെ പെട്ടീം തൂക്കി തിരികെ വരുമെന്ന് അവള്ക്കറിയാല്ലോ .. അതാണ് വിശ്വാസം .
ബ്യുടിഫുൽ ലൈൻസ് ..
അതു കൊള്ളാം അപ്പൊള്‍ സന്യാസിമാരില്‍ " സ്നേഹമില്ലെന്നോ " ??
Deleteപിന്നെ സന്യസിക്കാന്‍ പൊണവര്‍ പെട്ടിയും തൂക്കി പോകുമോ വട്ടേ ?
അവള്‍ക്കെല്ലാം അറിയാം , അവളാരാ മോള്‍ :)
സന്യാസിമാരുടെ സ്നേഹം പോലാണോ നിന്റെ സ്നേഹം ,നിന്റെ സ്നേഹം വേറെ . അതെത്ര റൊമാന്റിക് ആണ് .
Deleteഎന്റെ സ്നേഹം റൊമാന്റിക്കെന്ന് നീലിമക്കെങ്ങനെ
Deleteഅറിയാം ? എഴുത്തല്ല മകളേ യാഥാര്‍ത്ഥ്യം :)
മകനെ അത് മനസിലാവാതിരിക്കാൻ ഞാൻ പൊട്ടിയയിരിക്കണം.:)
Deleteഎനിക്കൊരു ഡൌട്ട് കട്ടെടുത്ത സ്നേഹം വണ്‍വേ ആവില്ലേ റിനി ?
അപ്പൊള്‍ പൊട്ടിയല്ലേ ? :)
Deleteകട്ടെടുക്കുക എന്നാല്‍ കുറുമ്പുണ്ട് അതില്‍ ..
മോഷ്ടിക്കാന്‍ അല്ല പറഞ്ഞേ .. കേട്ടൊ ..
അവന്‍ തരാന്‍ മടിക്കുന്നത് , അവനിലൂടെ കട്ടെടുക്കുക
എന്നു വച്ചാല്‍ , കുറുമ്പു കുത്തി എടുക്കുകാന്ന് ..
{ അമ്മ അടുക്കളേല്‍ നില്‍ക്കുമ്പൊള്‍ ചെന്നു കട്ടെടുക്കില്ലേ ?
അമ്മക്കറിയാം നാം കട്ടു തിന്നുവാന്ന് , പക്ഷേ അറിയാത്ത പൊലെ നില്‍ക്കും
എന്നിട്ട് പറയും .. ഈ കുറുമ്പ് ചെക്കനേ കൊണ്ട് തൊറ്റൂന്ന് }
പുടികിട്ടിയാ :)
എന്തൊക്കെയോ പുടികിട്ടി .. എന്നാൽ ഞാനൊന്നു കട്ടെടുക്കാൻ നോക്കട്ടെ .എന്നിട്ട് റിസൾട്ട് പറയാം :)
Deleteകിട്ടേണ്ടത് കിട്ടിയാല്‍ ...
Deleteഞാന്‍ ഉത്തരവാദിയല്ലെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു :)
ഈ റിനിടെ കാര്യം :)
Deleteathu sathyaa ivanee ezhuthunnathu muzhonum ivane kurichonnum alla.okkem nnem nte avanem kurichaa alledaa rineeshettaa???
Deleteഹെലോ ..... എന്തുട്ടാന്ന് ...
Deleteഅയ്യട .. ഏത് ലവന്‍ .....?
ലവനേ കുറിച്ച് ഞാന്‍ എന്തിനാ എഴുതണേ .. ?
:)
Delete:)
ReplyDeleterandu postinum cmnt idaamtto.ippo valye busy yaa.....
ആണോ ..? ആയിക്കൊട്ടെ .. ഉമാ ..
Deleteവായിച്ചാല്‍ മതിയേട്ടൊ .. കമന്റണം എന്ന്
നിര്‍ബന്ധമില്ലേ ....
എന്തായാലും വേലിവരെയല്ലേ ഓടുന്നുള്ളൂ , ( അത് സ്വാഭാവികം )
ReplyDeleteഎന്നിട്ട് വന്നിട്ട് മാന്തി തരാൻ !!
ആ പാവം പെണ്‍കൊച്ച് എന്തെല്ലാം ചെയ്തു തരണം ഭഗവാനെ !!
പെട്ടെന്ന് പ്രണയം നിര്ത്തുകാന്നൊക്കെ പറഞ്ഞാൽ കഷ്ട്ടാണ് ട്ടോ
ഈ കുറുംബുകളൊക്കെ കാണിച്ചു നടന്നു ആ പാവത്തിന്റെ 'ഹൃദയ വേവ് ' അറിയാതെ പോകുന്നുണ്ടോ ?
അവള്‍ക്കല്ലേ കലിപ്പ് ..
Deleteഅവളൊന്നറിയട്ടെ പ്രണയത്തിന്റെ വില ..
എന്നും കൊടുക്കുമ്പൊള്‍ അവള്‍ക്കൊരു മൂല്യമില്ല അതാ :)
അയ്യട സ്വാർഥൻ ! എന്നും കൊടുക്കുമ്പോ അതേ പോലെ ഇങ്ങോട്ടും കിട്ടുന്നുണ്ടാകൂലോ ല്ലേ ?
Deleteഅപ്പൊ അവൾ തരുന്നതിനു മൂല്യമില്ലെന്നാ ?
അതു കൊള്ളലൊ ....
Deleteസമ്മതിച്ചു , നീ ഗോള്‍ അടിച്ചൂ ..!
ഹാവു എനിക്കിനി മരിച്ചാലും വേണ്ടില്ല !
Deleteഒരിക്കലെങ്കിലും ഈ ഏട്ടൻ എന്നെയൊന്നു സമ്മതിച്ചല്ലോ !!
സന്തോഷായി !!!
ഡാ റിനീ അന്റെ ബ്ലോഗ് കാണുമ്പൊൾ നിയ്ക്കിപ്പൊ ഒരാളെ ഓർമ്മ വരണുണ്ട് ട്ടോ .
ReplyDeleteആരെയാന്നു നിന്ക്ക് മനസിലായി കാണും .
ഞാൻ മനസ്സിൽ കാണുന്നത് നീയൊക്കെ മാനത്ത് കാണുന്ന ടീമാണല്ലോ .
പിന്നെ ദീ പടം ദദ് ഞാൻ ദേ ദിപ്പഴാ ശരിക്കും നോക്ക്യേ .ദദ് കൊള്ളാം ട്ടാ .
ഹോ അപ്പറത്തെ ആ വെറൈറ്റി കവിത വായിച്ചു വന്നപ്പോ ദേ ഇപ്പർത്ത് അതിനേക്കാൾ മുന്തിയ ഇനം .
ഇനി അതിനു എന്ത് കമന്റ് ഇടണം ന്റെ ഭഗവാനെ ............
മാഷേ , വല്യേട്ടാ .. എന്നൊക്കെ വിളിച്ച നാവാ ..
Deleteഇപ്പൊള്‍ ഡാന്ന് .. കാലം പൊയ പൊക്ക് ..
അതാരപ്പാ ? ഞാന്‍ മനസ്സില്‍ കാണുന്നത് ?
നിന്റെ അപ്പുപ്പന്‍ പങ്കജാക്ഷനാ ?
നീ കമന്റിട്ട് കഷ്ടപെടണ്ട .. കേട്ടൊ കാലമാടീ ..
അവളെ ഞാൻ കുറ്റം പറയില്ല ..എണ്ണയിലിട്ട കടുകുപോലെ പൊട്ടിത്തെറിക്കുന്ന ..
ReplyDeleteപൊട്ടിത്തെറിച്ചു മൂലേൽ പതുങ്ങുന്ന റിനിയെ അവൾ മനോഹരമായി കൈകാര്യം ചെയ്യാണ് .
അയ്യോ പോകല്ലേ ..പോകല്ലേന്നു പറഞ്ഞാൽ നിന്റെ ജാഡ കൂടില്ലേ അതോണ്ടാ ... പിന്നെത്ര അകലെപ്പോയാലും അവളിലേക്ക് മാത്രമി നീ മടങ്ങൂ എന്നാ അതിമോഹവും.. അല്ല റിനി അവൾക്കിട്ടൊരു പണി കൊടുത്താലോ.?? വേലി ചാടി ഓട് ... അവളുടെ അഹങ്ക്ഹാരം ഒന്ന് കുറയ്ക്കാം ..എന്തേയ് ?? :P;D ;)
എന്തായാലും നിനക്കങ്ങനെതന്നെ വരണം .... അവള്ക്കെന്റെ വക ഒരു സമ്മാനം ഉണ്ടെന്നു പറഞ്ഞേക്ക് ...
അടുത്ത ആളെത്തി .. :)
Deleteഅല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട്
നിങ്ങളൊക്കെ എന്റെ സൈഡൊ അതൊ പുലിയുടെ സൈഡൊ ..
സ്നേഹമില്ലാത്ത ദുഷ്ടകളേ ..
എടീ കാട്ടുമാക്കി , നിന്നെ കൊതുക് കടിക്കട്ടെ ..
മ്മ് .. ഞാനും ഒന്നു ചാടിയാലൊന്ന് കരുതിയിരിക്കുവാ
നീ വരുന്നോ ഒന്നിച്ച് ചാടാന്‍ :)
ഇല്ലെന്റെ പൊന്നൂ ...ഒന്ന് ചാടാൻ പെട്ട പാട് എനിക്കെ അറിയൂ ....
ReplyDeleteഇനി ഈ തണലിൽ ഇത്തിരി നേരം ... ചാടാൻ ഞാനില്ലേ ..
ഐ അം ദ ഹാപ്പി അളിയാ...ഐ അം ദ ഹാപ്പി അളിയാ...:)
എടി ദുഷ്ടേ , എങ്കിലും ഞാന്‍ നെഞ്ചു പൊട്ടി
Deleteവിളിച്ചിട്ട് വരിലല്ലേ നീ ,
ഞാന്‍ വേറെ ആളെ നോക്കാമേ ..
നീ ആ തണലില്‍ ഇരുന്നോ .. കൊടും കാറ്റ് വരുമെടി നോക്കിക്കൊ :)
അയ്യോ അത് പൊട്ട്യത് ഞാനറിഞ്ഞില്ല....പിന്നെ ഒരു കൊടുംകാറ്റിൽ വീഴണ മരമല്ലത്..
Deleteവടവൃക്ഷമാ വടവൃക്ഷം ...
എന്നിട്ടാകും " ഇത്തിരി നേരെമെന്ന് " എഴുതിയത് ..
Deleteആ തണലില്‍ ഇത്തിരി നേരമിരിക്കുമ്പൊള്‍
മടുക്കും വട്ടേ :)
പോ .. കൂട്ടില്ല കൂട്ടില്ല പോ ..കരിനാക്കാ ;/
Deleteഹഹഹഹ .. കണ്ടൊ ..
Deleteനീ തന്നെയല്ലെ പറഞ്ഞേ .. ഞാനാ ?
നിനക്കത് തന്നെ വേണമെടി .. കളി എന്നൊട് വേണ്ട സര്‍ :)
എന്നാ ഞാനില്ല ഈ കളിക്ക് ..ഉമ്മുനെ കൂട്ടിക്കോ ഞാൻ പോണു :( :/
Deleteഅയ്യേ അയ്യേ .. സുല്ലിട്ടേ .. കൂ കൂ
Deleteനീ പൊ മോളെ ദിനേശീ ..:)
ഞാൻ ശരിക്കിനും നിർത്തീതാ ..ഉറക്കം വരണ് ..ഒറങ്ങിക്കോ നീയും ...
Deleteഅയ്യോടാ .. അതെന്താ .. ഉറങ്ങണ്ടട്ടേട്ടൊ
Deleteഇവിടിരിക്ക് ..
ഒരു പോലെ ചിന്തിക്കുന്ന മനസ്സുള്ള ഒരാളെ
ReplyDeleteകൂടെ കിട്ടുന്നത് പുണ്യമാണെങ്കില്‍ ........
പുണ്യമാണെങ്കില്‍ ???
Deleteഈ പാവത്തിനെ വിട്ട് ആ പാവം എവിടേക്കും പോവില്ല . എന്റെയൊരു കണക്കു കൂട്ടൽ ആണേ .
Deleteഎങ്കില്‍ രണ്ടു പാവങ്ങള്‍ക്കും കൊള്ളാം :)
Deleteഅവർക്കേ തട്ടീം മുട്ടീം ഇങ്ങനൊക്കെ പോകാനൊക്കു ...
Deleteതട്ടീം മുട്ടീം , പൊട്ടുവോ ...
Deleteപൊട്ടിയാലും , മുട്ടിയാലും തട്ടാതിരുന്നാല്‍ മതിയേട്ടൊ ..!
ബൊക്സിങ്ങ് ഗ്ലൌസ് ഇട്ടു ഇടി കൂടാൻ റെഡി ആയി നില്ക്കുന്ന പോലില്ലേ ഈ പടം. .
Deleteനല്ല ഭംഗി ..
അവൾക്കെന്തിനാ കലിപ്പ് കൂടിയത് .അതും ഈയിടെയായി ?
ReplyDeleteഅവള്‍ക്കിപ്പൊള്‍ , എന്താന്ന് വച്ചാലേ
Deleteഞാന്‍ എത്ര പിണങ്ങിയാലും അവളെ
ഇട്ടേച്ച് പൊകില്ലാന്നാ , ഒരു എട്ടിന്റെ പണി കൊടുക്കണം
അവള്‍ക്ക് { പക്ഷേ അവള്‍ പറയുന്നത് എന്നൊളം ഒരു പണിയും അവള്‍ക്ക് കിട്ടാണില്ലെന്ന് }
അവൽ ആ പറഞ്ഞത് സത്യം
Deleteഇതല്ലേ മൊതൽ :)
പഴകഞ്ഞിയുടെ ഒരു രുചി ശരിക്കും ഓര്മ വരാ. കവിത മനോഹരം അതിലും മനോഹരം ഇത്ര ദിവസത്തെ കമന്റിന്റെ എരിവും പുളിയും കവിതയുടെ ഭംഗി അത് കവിതയുടെ ഭാഗമായ ആത്മഗതവും ആസ്വദിച്ച് രുചിച്ചവരുടെ അഭിപ്രായങ്ങള കൂടി ആയപ്പോൾ വല്ലാണ്ട് ആസ്വദിച്ചൂ അപ്പൊ ഇനി വൈകാം അല്ലെ
ReplyDeleteഅതെനിക്കങ്ങൊട്ട് ഇഷ്ടയേട്ടൊ ..
Deleteആദ്യ വരവിന് പ്രീയം മിത്രമേ ...
മതി , ഇനി വൈകി വന്നാല്‍ മതി :)