Tuesday, 21 May 2013

" നീയും , അവളും തമ്മില്‍ "


കാത്തിരിപ്പെന്നത് , പൂര്‍വ്വകാലത്തിന്റെ പൊള്ളാണ് ..
ഇന്നിന്റെ നിഴലില്‍ ചേര്‍ന്ന് പോയ നിന്നെ
ഒളിത്താവളങ്ങളില്‍ ചെന്ന് സ്പര്‍ശിക്കാനാകുന്നുവെങ്കില്‍ ..
മിഴികളില്‍ പടര്‍ന്ന തനിച്ചാകലിന്റെ നിറം പടരും മുന്നെ
നിന്നെ സ്വായത്തമാക്കാന്‍ ഹൃദയത്തിനാകുന്നുവെങ്കില്‍ ..
നിന്റെ മേടും , പീലിത്തുണ്ടും , മഞ്ചാടി മണിയും
കനവിലൂടെ എന്നില്‍ നേദിക്കാന്‍ കഴിയുന്നുവെങ്കില്‍ , അറിയുക -
പ്രീയദേ നീ എത്രയാഴത്തിലെന്റെ നിണമോട് ചേര്‍ന്നവള്‍ ...

59 comments:

 1. നൈസ് ലൈൻസ് ..ബാക്കി പുറകെ വരും ...:)

  ReplyDelete
  Replies
  1. ഉറക്കമൊന്നുമില്ലേ മകളേ ?
   ബാക്കിയിനി എപ്പൊ വരാനാ ?
   ഉടനേ എങ്ങാനും ഉണ്ടാകുമോ ?

   Delete
  2. മകനെ ഇതിങനെ കുറച്ചൂ ദിവസം ഇവിടെ കാണുമല്ലൊ ..ഒരു കാര്യം പറയാം ,“പ്രീയദേ നീ എത്രയാഴത്തിലെന്റെ നിണമോട് ചേര്‍ന്നവള്‍ ...“ഇതെനിക്കു പണ്ടെ അറിയാം കെട്ടൊ....:)

   Delete
  3. ഹേ ...... കടുവേ പിടിച്ച കിടുവയോ ?

   Delete
 2. ഓരോ സ്പന്ദനത്തിലും ഞാൻ നിന്നിൽ ഒഴുകുന്നുവെങ്കിൽ
  ഓരോ ഇരുളിലും ഞാൻ നിന്നിൽ നിറയുന്നുവെങ്കിൽ
  ഓരോ മിഴിമഴയിലും വ്യഥകളെ ഞാൻ നിന്നിലേക്ക്‌ പകരുന്നുവെങ്കിൽ
  ഓരോ അണുവും വികാര വിജാരങ്ങളും നിനക്ക് നൈവേദ്യമാകുന്നുവെങ്കിൽ

  അറിയുക പ്രിയനേ .... എന്റെ ജീവനവും അതിജീവനവും നിന്നിൽ മാത്രം !

  ..................

  റിനിയെ ഇന്നത്തെ ദിവസം ഒരു മൂഡ്‌ ഇല്ലായിരുന്നു ഇത് വായിച്ചപ്പോള ഒന്ന് ഉഷാർ ആയത് ...അവസാന 3 വരികൾ ഒരുപാടിഷ്ടം

  നന്ദിയും സ്നേഹവും

  ReplyDelete
  Replies
  1. നിന്നില്‍ നിന്നും എന്നിലൊഴുകുന്നൊരു വലിയ പുഴയുണ്ട്
   ഒരിക്കലും വറ്റാത്ത , മഴയുള്ള, കുളിരുള്ള, കണ്ണീര്‍ ചാലുകളുള്ള
   വലിയൊരു സ്നേഹപുഴ .. ഞാനൊരു കുഞ്ഞ് കടലും ..
   എന്റെ ഉപ്പുനീരിലേക്ക് നീ വലയം പ്രാപിക്കുമ്പൊള്‍
   നീ ഞാനാകുന്നതും , ഞാന്‍ നീയാകുന്നതും കാലത്തിന്റെ നിയോഗമെന്ന് -
   ഞാന്‍ പറയുമ്പൊള്‍ , നീ എപ്പൊഴും തിരുത്തും അല്ല നമ്മുടെ കരുതല്‍
   നാം കാക്കുന്ന നമ്മുടെ ജീവിതമെന്ന് .. സമ്മതിക്കുന്നു പ്രീയദേ ...............

   കീയൂസേ , ഒരു ഗവിത കൊണ്ട് മൂഡ് മാറിയല്ലൊ
   അതു കേട്ടാ മതിയേ ......... ഇനി പൊകുമോ .. ?
   പൊകുമ്പൊള്‍ അറിയിക്കേട്ടൊ , നമ്മുക്ക് തിരിച്ച് പിടിക്കാമേ :)
   സ്നേഹം അങ്ങൊട്ടും , ഒരു പാണ്ടി ലോറി നിറയേ

   Delete
 3. എത്ര കഴിച്ചാലും ഒരു ഉരുള പൊതിഞ്ഞെടുക്കുന്ന പ്രണയത്തിന്റെ സ്വാതന്ത്ര്യം ഒരു ഫോട്ടോ പോലെ കണ്ടിട്ടും അറിഞ്ഞിട്ടും രേഖപ്പെടുത്താൻ പ്രണയം ഒര്മചെപ്പിൽ കേറിയേ പറ്റൂ! കാത്തിരിപ്പും വിരഹവും കയ്യതും ദൂരത്തു നഷ്ടപെടതെയും ഇരുന്നെങ്ങിൽ പ്രണയം ഇത്ര ജ്വലിക്കുമായിരുന്നോ? പ്രണയം സിരകളിൽ നുരയുംബോഴും വായു നിറച്ച കുമിളകൾ ആവുന്നതെന്തേ ജീവിതം? ഒരുപക്ഷെ ഈശ്വരന് ഏറ്റവും ഇഷ്ടപെട്ടത് കൊണ്ടാവുമോ പ്രണയം പെട്ടെന്ന് തിരിച്ചു വിളിക്കുന്നത്‌? അതോ പ്രണയം അനശ്വരമാക്കാനുള്ള സ്വാർത്ഥത ഒരു നിമിഷം എറിഞ്ഞുടക്കുന്നതാവുമോ, പക്ഷെ ഒരിക്കൽ അറിഞ്ഞാൽ അറിയാൻ വെമ്ബിയാൽ അറിഞ്ഞു കഴിഞ്ഞാലും ഹൃദയം കൊതിക്കുന്നത് പ്രണയം ഒരു പക്ഷെ രക്തം ആയതു കൊണ്ടാവാം

  ഹൃദയത്തിനു രക്തം പോലെ ജീവന് വായു പോലെ ഈ പ്രണയം
  പ്രണയം പോലെ ഉണ്മതമായി വരികൾ കവിത
  പ്രണയാഭിനന്ദങ്ങൾ . പ്രണയം ജയിച്ചിരിക്കുന്നു

  ReplyDelete
  Replies
  1. സ്വാര്‍ത്ഥ ചിന്തകളില്ലെങ്കില്‍ , പ്രണയമില്ല തന്നെ ..
   പൂര്‍ണമായൊരു മനസ്സിന്റെ അഴിച്ച് വിടലാകില്ല പ്രണയം,
   അതില്‍ തന്നിലേക്ക് മാത്രം വലിച്ചടുപ്പിക്കുന്ന പലതുമുണ്ടാകാം .
   നഷ്ടപെടുമ്പൊള്‍ പ്രണയം ആഴം തേടും എന്നൊരു അഭിപ്രായം എനിക്കില്ല
   എന്റെ കൂടേ നിറയുമ്പൊഴും , പുലരുമ്പൊഴുമാണ് ഞാന്‍ പ്രണയത്തിന്റെ
   സ്വാദും അതിന്റെ പൂര്‍ണരൂപവും തേടുക ..
   നഷ്ടപെട്ടത്തിന്റെ വിരഹം പ്രണയത്തിന്റെ എല്ലാ മേഖലകളിലേക്കും
   നമ്മേ കൊണ്ടെത്തിക്കുമെന്നത് നേര് തന്നെയെന്ന് സമ്മതിക്കുന്നു .
   ശരിയാണ് , സഖേ എന്തേ അതൊരു നീര്‍ കുമിള പൊലെ പൊട്ടി പൊകുന്നു എന്ന്
   അറിയുവാനാകുന്നില്ല , ഒരു ഹൃദയം പൊലെ മിടിച്ചവര്‍ പൊലും
   മറു നിമിഷത്തില്‍ അന്യരായി പൊകേണ്ടി വരുന്ന യാഥ്യാര്‍ത്ഥ്യങ്ങളേ
   കണ്ടില്ലെന്ന് നടിച്ച് നമ്മുക്കിന്നീ പ്രണയ തീരത്ത് നിന്നും വെറുതെ പാടാം ..
   സ്നേഹത്തിന്റെ പൂചെണ്ട് സഖേ ..

   Delete
 4. ഒരു പാട്ടു പാടാൻ തോന്നണു ഇത് വായിച്ചപ്പോൾ .. പാടട്ടെ ?

  ReplyDelete
  Replies
  1. ഏതാണാവോ .. ആ പാട്ട് ..?
   പാടിക്കൊ , ഞങ്ങളൊക്കെ പാടു പെടുമോ ?

   Delete
  2. വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
   വന്നെൻ ജീവനിലേറിയതാരോ
   കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
   എന്നും കാവലിരിക്കുവതാരോ
   ഒരുനാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
   ഒരുമിച്ചു കിനാവുകൾ കാണുവതാരോ
   കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
   നിഴലായ് കൂടെ നടക്കുവതാരോ ...

   ------------:) എങ്ങനുണ്ട് കൊള്ളാമോ?

   Delete
  3. അറിയാതെ വരുന്നതിനെയൊക്കെ ശ്രദ്ധിക്കണം :)
   അവസ്സാനം എട്ടിന്റെ പണി തരും ..
   ഇപ്പൊള്‍ എലി പനിയൊക്കെ ഉള്ളതാണേ ..
   സംഗതി കൊള്ളം .. ടെമ്പൊ വന്നില്ല .. ലോറി വന്നിട്ടുണ്ട് :)
   ഇതേതിലേ പാട്ടാ ?

   Delete
  4. ടെമ്പോ വന്നില്ലേലും സംഗതികൾ ഇല്ലേ ?
   ഇത് നേരം എന്നാ മൂവിലേയ ..

   ഇല്ലെട ചേട്ടായി ,അറിയാതെ വന്നതാണെങ്കിലും
   അവൻ എന്റെ ആത്മാവിന്റെ സഹയാത്രികൻ ആണേ...
   ഭയങ്കര വിശ്വാസ്സാ എനിക്ക്..
   ഒരു എട്ടിന്റെ പണിയും എന്റടുത്തു നടക്കില്ല മോനെ ..

   Delete
  5. പാവം " അവന്‍ "
   അവന് സ്തുതി .. ഈ സഹനത്തിന് :)

   Delete
  6. പോടാ.. കുശുമ്പാ ......മിണ്ടൂല വഴക്കാ :(

   Delete
  7. മിണ്ടൂല്ലാല്ലൊ .. സത്യമല്ലേ ..
   പിന്നെ പറ്റിക്കരുതേട്ടൊ ........?
   രക്ഷപെട്ടു :)

   Delete
  8. അങ്ങനെ സുഖിക്കണ്ട ....വിടില്ല ഞാൻ ...വിടില്ല ഞാൻ :)

   Delete
  9. അങ്ങനെ വഴിക്ക് വാടീ ..
   നിന്നെ പൂട്ടാനുള്ള " താഴൊക്കെ "
   എന്റെ കൈയ്യിലുണ്ടേട്ടൊ :)

   Delete
 5. :) അത് സത്യാ ഇതേ കാര്യം അവൻ ദേ കുറച്ചു മുൻപും കൂടി എന്നോട് പറഞ്ഞേ ഉള്ളൂ.
  സുഖല്ലേ റിനീ???

  ReplyDelete
  Replies
  1. അതാരാ .. ഈ എപ്പൊഴും പറയുന്ന ലവന്‍ ??
   ചുമ്മ വച്ച് കീച്ചികോളണം .. കേട്ടൊ ..
   ആഗ്രഹമല്ലേ .. നടക്കട്ടെ ..
   പിന്നെ ലവനോട് പറയണം .. ഞാന്‍ പറയുന്നതൊക്കെ
   ഇങ്ങനെ കേറി പറയരുതെന്ന് ..
   സുഖാണല്ലൊ .. നീ എവിടെയായിരുന്നു ഉമേ ?
   ( പൊയി അപ്പുറത്ത് കമണ്ട് ഇടെടി കാലമാടി )

   Delete
 6. അവളുടെ കാത്തിരിപ്പ്‌ കള്ളമാണെന്നതും ... ഞാൻ മാത്രമാണ് നിന്നിൽ അലിഞ്ഞതെന്നും ഉള്ള ഈ തുറന്നു പറച്ചിൽ എനിക്ക്‌ സന്തോഷം തരുന്നു .

  ഫോട്ടോ കണ്ടപ്പോൾ "നാഥാ നീ വരും കാലൊച്ച " ഒന്ന് മൂളി ഞാൻ

  ReplyDelete
  Replies
  1. നീ , ആളു കൊള്ളല്ലൊ .. നിളകുട്ടി ..
   "നിന്നിലെന്നൊ അലിഞ്ഞവന്‍ ഞാന്‍ "
   പാട്ട് പാടണ്ട , അരികിലുണ്ടെന്നും :)

   Delete
  2. അരികിൽ ഇല്ലെന്ന് പറഞ്ഞിരുന്നേൽ മാന്തിപ്പറിച്ചേനെ ഞാൻ. "നിന്നിലെന്നൊ അലിഞ്ഞവന്‍ ഞാന്‍ "
   മറ്റു പലേടത്തും ഈ ഡയലൊഗ് ഞാൻ കാണുന്നുണ്ട് കേട്ടോ, ഹും ..എനിക്കതങ്ങ് അത്ര പിടിക്ക ണില്ലട്ടോ

   Delete
  3. എന്റമ്മേ .. നീ ആധികാരികമായിട്ടണല്ലൊ ..
   ഇഷ്ടത്തിന്റെ തീവ്രത .. കുശുമ്പി കൊതേ ..:)

   Delete
  4. നിളയിൽ അലിഞ്ഞ നിന്നിൽ അവളെക്കാൾ അധികാരം മറ്റാർക്കാണ് ?
   പ്രണയത്തിൽ കുശുംബാകാം എന്ന് നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചേ ?

   Delete
  5. നമിച്ചു മകളേ നമിച്ചു ...
   നിന്നില്‍ ചേര്‍ന്നു പൊയതൊക്കെയും
   ന്റെ തുടിപ്പുകളാണ് , ജീവന്റെ തുടിപ്പുകള്‍ ,,
   ഇനിയേതു കടലിനാഴത്തില്‍ ചേര്‍ന്നാലും
   നാം സ്വരുകൂട്ടിയത് വേര്‍തിരിയില്ലെന്നത് സത്യം ......!

   Delete
  6. വാക്കുമാറിയാൽ ... ഒരു വേലിയേറ്റത്തിൽ നിന്നെ വലിച്ചെടുത്തു ഞാൻ കൊണ്ട്പോകും പറഞ്ഞേക്കാം

   Delete
  7. ആഹാ .. ഈ ആധികാരികതയുടെ കടന്നു കയറ്റം
   ഇഷ്ടം തന്നെ .. തീവ്രതമുറ്റുന്ന നിന്റെ സ്നേഹാലിംഗനങ്ങള്‍ക്ക്
   ഹൃദയം കൊണ്ടെഴുതിയ നന്ദി പ്രീയദേ ..
   വലിച്ചൊണ്ട് പൊകുന്നതൊക്കെ കൊള്ളാം
   അവസ്സാനം തീരത്തടുപ്പിക്കരുത് :)

   Delete
  8. ഒരുമിച്ചടിയാം.

   Delete
  9. കണ്ടൊ ഇതാണ് നിള ..
   എന്തു പറഞ്ഞാലും അതും " നമ്മളില്‍ " എത്തിക്കുന്നവള്‍ ..
   ഈ കുറിക്ക് കൊണ്ട സ്നേഹത്തിന് സ്നേഹം മാത്രം നിളകുട്ടി

   Delete
 7. റിനി ഇത് ഞാൻ അടിച്ചു മാറ്റി കേട്ടോ ..

  ആര്‍ക്കും അങ്ങനേം ഇങ്ങനേമൊന്നും
  കൈവരാത്ത സൌഹൃദത്തിന്റെയും ,
  സ്നേഹത്തിന്റെയും,പ്രണയത്തിന്റെയും
  നേരായ എന്റെ കൂട്ടുകാരന്‍.

  ReplyDelete
  Replies
  1. എന്തിനാപ്പൊള്‍ അടിച്ച് മാറ്റിയിട്ട് ?
   ഈ നീലിമ എവിടെയാണെന്ന് കാത്തിരിക്കുവായിരുന്നു ഞാന്‍ ?
   അല്ല നീലിമാ എന്നെ സ്വന്തമാക്കി അഭിമാനിച്ചോ ?

   Delete
  2. വരാതിരിക്കുമോ ? പുറകെ നിശബ്ദം ..റിനിയെവിടെയോ അവിടെ ഞാനും (ചുമ്മാ )

   ഒരാള്‍ക്ക് ഒരാളേ എത്രത്തോളം ഇഷ്ടമാകാം ..
   അതിനൊരു പരിധിയുണ്ടാവില്ലേ ?..

   Delete
  3. ഇഷ്ടത്തിന് പരിധി .....? ഉണ്ടാകുമോ ..
   പരിധികളില്ലാത്ത സ്നേഹമല്ലേ സുഖം
   പക്ഷേ ചിലതില്‍ പരിധികളുമാകാം :)

   Delete
  4. അവനോടു ഒരിക്കല്‍ ഞാനിത് ചോദിച്ചപ്പൊള്‍
   അവനും പറഞ്ഞില്ല ഒരു ഉത്തരം
   അവന്‍ എന്നേ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു .
   ആ ചിരിയില്‍ അവന്‍ നിറച്ചത്
   എന്നൊടുള്ള അവന്‍റെ സ്നേഹത്തിന്റേ ലോകമായിരുന്നു .

   'പക്ഷേ ചിലതില്‍ പരിധികളുമാകാം '
   ഏതിലൊക്കെ ???

   Delete
  5. നല്‍കുന്നത് ചെന്നു മുട്ടുന്നില്ല എങ്കില്‍ ....
   ഹൃദയം , ഹൃദയത്തിനൊട് സംവേദിക്കുന്നില്ല എങ്കില്‍ ..
   പൂര്‍ണത ബന്ധത്തില്‍ കൈവരുന്നില്ല എങ്കില്‍ ...
   പരിധികള്‍ നിശ്ചയിക്കപെടേണ്ടതാണ് .........
   കാരണം , അതു പരിധി വിട്ടു പൊയാല്‍
   മിഴികള്‍ മഴയാകും , ഹൃദയം നോവറിയും ..
   അല്ലെങ്കിലും ഇതൊക്കെ സംഭവിക്കും , പിന്നെയൊരു മുന്‍ കരുതല്‍ :)
   " അവന്‍ നിഷ്കളങ്കമായി ചിരിച്ചുവെങ്കില്‍ , സൂക്ഷിക്കണം "
   അവനനെന്തൊ ഒളിക്കുന്നുണ്ട് :)

   Delete
  6. ഉവ്വോ ? ഇങ്ങു നോക്കിക്കെ .ആ കണ്ണുകൾ ഒന്ന് കാണട്ടെ .അപ്പൊ കള്ളനാ ല്ലേ ?

   Delete
  7. ഹ ഹ ഹ .. അതു കലക്കി ..
   കൊടു കൈയ്യ് ..

   Delete
 8. :) ഇന്നാ കൈ ..

  ഇന്നലെ ഓർത്തതെയുള്ളൂ ഈ തീരത്ത്‌ ഒരു പോസ്റ്റ്‌ വരാൻ നേരമായല്ലോ ന്നു. സുന്ദരം കേട്ടോ.

  ReplyDelete
  Replies
  1. നിനച്ചാല്‍ നിനക്കും നിമിഷത്തിലേ വരും :)
   ഈ തീരം എന്നും ഇങ്ങനെ മനൊഹരമാകട്ടെ
   നിങ്ങളുടെ മധുര സ്നേഹം കൊണ്ട്
   നമ്മുക്ക് കിട്ടുന്ന ഒരിത്തിരി സമയം ,
   ദുഖങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് ഈ തീരത്ത് .....
   അതേ ഇനി കൈവിട്ടൊ .. ഇത്തിരി നേരായേ :)

   Delete
  2. റിനി പറഞ്ഞത് നേരാണ് ..നമ്മൾ എവിടെന്നോ ഒക്കെ വന്നു ഇവിടെ ഈ തീരത്ത്‌ ഇത്തിരി നേരം .അതൊരു സുഖാണ് . മസിൽ പിടിച്ചിരുന്നിട്ടു എന്ത് കിട്ടാൻ . ഈ ജീവിതം എത്ര കാലം .

   Delete
  3. അപ്പൊ ഈ തീരത്ത്‌ അടുത്ത വരവിനു കാണാം. ഗുഡ് നൈറ്റ്‌ .

   Delete
  4. ശുഭരാത്രീ പ്രീയ കൂട്ടുകാരി ..
   " നീലഭൃംഗാദീ "

   Delete
  5. ഹഹഹ ഈ റിനിടെ കാര്യം തമാശാണ് ട്ടോ.

   Delete
 9. ഞാൻ ഇവിടെ ഇമ്മിണി വൈകിയൊ ? ഹൊ ഏട്ടന്റെ പ്രണയം വായിചു വായിചു എനിക്കു ഒന്നൂടെ പ്രണയിക്കാൻ തൊന്നണൂ!

  ReplyDelete
  Replies
  1. തൊന്നും തൊന്നും ,
   അല്ല നീയെപ്പൊള്‍ മുന്നേ പ്രണയിച്ചേ :)
   പാവം കാര്‍ത്തി , ഇനി അവനൊരു കുരുശ്ശും കൂടി കൊടുക്കല്ലേ :)

   Delete
  2. ഏട്ടാ പയ്യെ പറ അശാൻ കാണണ്ട :) ഇങനെ മനുഷ്യരെ കൊതിപ്പിക്കരുതു ട്ടൊ പാവം കിട്ടും !

   Delete
  3. ഇതെന്തു കഥ ...
   എന്തു കൊതിപ്പിച്ചൂന്നാ അനിയത്തി കുട്ടിയേ ?

   Delete
 10. പ്രണയം ഇങ്ങനെ എഴുതി എഴുതി കൊതിപ്പിച്ചു ന്നു !!

  ReplyDelete
  Replies
  1. ഡി ഡി , പൊയി കുഞ്ഞിനേ നോക്കെടി ..
   അടി അടി .. പറഞ്ഞേക്കാം

   Delete
  2. ഹ ഹ ഹ ... ഇടയ്ക്കിടെ ഒരു രസം വേണ്ടേ ഏട്ടാ ! ചുമ്മാ അലക്കുന്നതല്ലേ ഇതെല്ലം ! എന്നാലും അറിയാല്ലോ ഈ പുന്നാര ഏട്ടന്റെ ഒരു ബിഗ്‌ ഫാൻ അല്ലെ ഞാൻ പണ്ടേ ! അത് കണ്ടു ഞാനും എത്ര എഴുതി നോക്കീട്ടുണ്ട് :( !!!! മുകളീന്ന് പിടി വിടുകയും ചെയ്തു താഴോട്ടു ഒട്ടു എത്തിയതുമില്ലാ എന്ന പോലായിപ്പോയില്ലേ അവസാനം !!! ഭഗവാനെ എന്താപ്പോ പറയ്യ

   Delete
  3. വേണമല്ലൊ അനിയത്തികുട്ടിയേ
   നിന്റെ ഏട്ടനും വെറുതെ പറയുന്നതല്ലെ
   കാര്യമാക്കണ്ടേട്ടൊ ..
   പിന്നെ ഫാന്‍ ആയിട്ട വലിയ കാറ്റൊന്നുമില്ലല്ലൊ .. :)

   Delete
  4. അത് സ്പീഡ് മന:പ്പൂർവം കുറച്ചതാ !! കൂട്ടിയാൽ കൊടുങ്കാറ്റടിച്ചു പറന്നു പോയാലോ ! പിന്നെ ഇതൊക്കെ വായിക്കാൻ എന്തോ ചെയ്യും !!
   വേറെ ആരുണ്ട്‌ !! അതാ

   Delete
  5. ഒരു കൊടും കാറ്റിലൊന്നും പറന്ന് പൊവൂല്ലെടി ..
   ആ " ആശ " വേണ്ട ആശേ ..!

   Delete
  6. അയ്യയ്യോ അങ്ങനൊരു ആശ തീരെ ഇല്ലേ ! ഇനി എങ്ങാനും പറന്നു പോയാൽ തന്നെ ആ കാലിൽ തൂങ്ങി ഞാൻ വലിച്ചു താഴെ ഇടില്ലേ :)

   Delete
  7. :) :) ..... കൊടു കൈയ്യ് ........................... വിടു കൈയ്യ് :)

   Delete
  8. ഹഹഹ ..വിട മാട്ടെ വിട മാട്ടെ !! ഞാൻ പോകുവാ ഏട്ടാ പിന്നെ കാണാം കേട്ടോ ടാറ്റാ

   Delete