Sunday, 31 March 2013

എന്റെ ഹൃദയം ...!


നീ പറത്തിവിട്ട പട്ടത്തിനറ്റത്ത്
മിഴിയുടഞ്ഞൊരു ഹൃദയമുണ്ട് .......!
കാഴ്ച മങ്ങിയേതൊ മരചില്ലയില്‍
കുരുങ്ങി കീറിയൊടുങ്ങുവാന്‍ ജന്മമെടുത്തത് ...!

20 comments:

  1. ഒന്നും പറയാൻ വയ്യ...
    ആ മനസ്സ് അറിയുന്നു...കൈവിട്ട പട്ടംപോലെ ആയുസ്സൊടുങ്ങുന്നതും !!

    ReplyDelete
    Replies
    1. കൈവിരല്‍ തുമ്പ് വിട്ട പട്ടം കണക്കേ ......
      അലയുന്ന മനസ്സും , തീരം തേടും ഹൃദയവും ...
      അറിയുവാനാണ് ഏറ്റം വിഷമം , അറിയുന്നതിന് സ്നേഹം സഖീ ..!

      Delete
  2. നല്ല വരികൾ റിനി .

    ReplyDelete
  3. നല്ല വരികള്‍...

    ReplyDelete
  4. ഈശ്വരാ ! എനിക്കൊന്നും പിടികിട്ടീല്ല !
    പട്ടത്തിന്റെ അറ്റത്തു മിഴിയുടഞ്ഞ ഹൃദയമോ ? അതെന്തൂട്ടാ സംഭവം ?

    ReplyDelete
    Replies
    1. അതേ റോസേ , അങ്ങനെ പല വിധത്തിലുള്ള മിഴികളുണ്ട് :)
      മനസ്സും , ജീവിതവും , സ്നേഹവും ഒക്കെ
      ഏതൊ വിരല്‍തുമ്പ് തൊട്ട് പൊഴിയുമ്പൊള്‍ ,
      ചിലതൊക്കെ ഇങ്ങനെയൊക്കെയാണ് ....!

      Delete
  5. പറക്കാന്‍ അനുവദിക്കുമ്പോഴും, നൂലറ്റം കൈവിട്ടപ്പോഴും നിനച്ചില്ല കീറിയൊടുങ്ങുമെന്നു!!

    ReplyDelete
    Replies
    1. അതു കൊള്ളാം നിത്യ , നല്ല ചിന്ത ..
      ശരിയാണ് , അനന്തമാം വിഹായസ്സിലേക്ക്
      നിന്നെ പൂര്‍ണമായി സ്വന്തന്ത്രയാക്കിയപ്പൊഴും
      ഞാന്‍ അറിഞ്ഞിരുന്നില്ല ..
      സ്നേഹം ബനീ ..

      Delete
  6. മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
    കണ്ണടകൾ വേണം !

    ReplyDelete
    Replies
    1. നല്ല പവറുള്ള കണ്ണട തന്നെ വേണം ആശകുട്ടിയേ ...
      സ്നേഹം അനുജത്തികുട്ടിയേ ...!

      Delete
  7. ഞാൻ ദേ വന്നു കണ്ടു വായിച്ചു
    ദേ .... ഇപ്പൊ പോണു

    ReplyDelete
    Replies
    1. ഞാനും കണ്ടു ,
      ഞാനും പൊയീ ..........
      നീ മാത്രം ഇവിടെ ഇരുന്നോ കേട്ടൊ ...
      സ്നേഹം കുറുമ്പി ... !

      Delete
  8. മനോഹരമായൊരു കാഴ്ച്ച നല്‍കിയിരിക്കുന്നു....നന്ദി റിനീ....സ്നേഹം.

    ReplyDelete
    Replies
    1. ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ വര്‍ഷിണി ..!

      Delete
  9. ഒന്നും അറിയാതെ പ്രതീക്ഷയോടെ പറന്നു നടക്കട്ടെ.

    ReplyDelete
    Replies
    1. പറക്കുന്നില്ലല്ലൊ ഏട്ടാ ..
      ജീവിതത്തിന്റെ നേരുകളില്‍ തട്ടി
      കീറി പൊയതെങ്കില്‍ ..?

      Delete
  10. കൊടുത്തുപോയ ഹൃദയമിനി ആര്‍ക്കു നല്‍കുവാന്‍ കഴിയും ?

    ReplyDelete
    Replies
    1. ആര്‍ക്ക് നല്‍കുന്നു , വാ വിട്ട വാക്കു പൊലെയാണ്
      കൈവിട്ട പട്ടം , പിന്നെ അതിന്റെ പാത അതിന് തന്നെ ..
      അതിനറ്റത്ത് ചേര്‍ന്നു പൊയ ഹൃദയം , ഇനിയെങ്ങനെ
      തിരിച്ചെടുക്കന്‍ , കീറിയൊടുങ്ങും വരെ അതിനോടൊപ്പം ...!

      Delete