Wednesday 17 April 2013

നാം .....


നി തീര്‍ത്ത ചില്ലു ജാലകങ്ങളില്‍
എന്റെ പ്രണയലങ്കാരത്തിന്റെ മഴ പൊട്ട് ...
എന്നെ തേടി വന്ന വെണ്‍ ശംഖില്‍
നിന്റെ സ്നേഹത്തിന്റെ കടലിരമ്പല്‍ ...
ശശാങ്കന്തരങ്ങളില്‍ വേലിയേറ്റ കലമ്പലുകള്‍.........
മഴ ... കടലില്‍ ...മനസ്സിന്റെ  ഇറക്കം ....
ഈ കടല്‍ മഴയില്‍ നാം എന്നേ നനഞ്ഞവര്‍ ...!

33 comments:

  1. നുണ്‌ങ്ങു പിണക്കങ്ങൾക്ക്‌ കുറ്റം ചന്ദ്രന് കൊടുത്ത് .... എല്ലാം മറന്ന്
    പ്രണയത്തിന്റെ ആഴക്കയങ്ങളിലേക്ക് ... പൂര്വ്വധികം ശക്തമായി ... പൂർണ്ണതയോടെ ..


    ആദ്യ 6 വരികൾ ക്ലാസ്സിക്‌ ... പെട്ടെന്ന് ബ്രെയ്ക്കിട്ടത് പോലെ ആയില്ലേ അവസാനിപ്പിച്ചത് എന്നൊരു തോന്നൽ ... പ്രണയിക്കാനുള്ള തിടുക്കമാവുംല്ലെ ;D ;P

    ReplyDelete
    Replies
    1. അറിഞ്ഞ് വായിക്കുമ്പൊള്‍ , മനസ്സിന് സുഖാണ് ..
      ആ സുഖം നിന്റെ വരികളിലൂടെ ഭദ്രമാണ് കീയകുട്ടിയേ ...
      എന്നെ അറിയുന്ന നിന്റെ വായനക്ക് ,, ഒരുപാട് സ്നേഹം ..
      അതേ അതേ .. ഒന്നിനും സമയം തികയുന്നില്ലാന്നേ :)

      Delete
  2. സഖേ ...
    നിങ്ങളുടെ വരികളിൽ ജീവിക്കാൻ എന്തോ ഒരു സുഖം.
    സ്നേഹവും പ്രണയവും ഈ മനസ്സിൽ കുരുത്ത് വരികളിൽ വിരിയുമ്പോൾ പറയാൻ പറ്റാത്ത സുഗന്ധം.

    വരികളിലെ മാസ്മരികത അല്പം കുറയ്ക്കണേ, വലഞ്ഞു പോകും. മരന്ദമായി നീയാം മകരന്ദത്തിനു ചുറ്റും സ്വയം തടയാനാവാതെ ഈ പാവം.

    ReplyDelete
    Replies
    1. അതു കൊള്ളാലൊ .. ന്റെ വരികളില്‍ ജീവനുണ്ടൊ അപ്പൊള്‍ ?
      ജീവിക്കൂ , ഞാനുമൊന്ന് കാണട്ടെ ......
      വലയണ്ട സഖി / സഖേ .. ഞാന്‍ കുറക്കാം ..
      അത്രക്ക് പ്രശനമാണേല്‍ :)

      Delete
    2. സഖിയാണ് സഖേ (:
      ജീവിക്കാൻ തുടങ്ങി, അനുവാദമില്ലാതെ.
      കുറയ്ക്കണ്ട .. നിറവ് കളയണ്ടാ .:)

      Delete
    3. ആളു കൊള്ളാലൊ ...!
      അനുവാദമില്ലാതെ കേറി ജീവിക്കുന്നത് നല്ലതാണോ ?
      ഒന്ന് മുട്ടി നോക്കണ്ടേ , തുറക്കുമോന്ന് :)
      കുറക്കാന്‍ പറഞ്ഞു , കുറക്കാമെന്ന് പറഞ്ഞു
      ഇപ്പൊള്‍ പറയുന്നു കുറക്കണ്ട , നിറവ് കളയണ്ടാന്ന് ..
      അപ്പൊള്‍ വലയാന്‍ തന്നെ തീരുമാനിച്ചുവോ സഖീ ?

      Delete
    4. വല യ്ക്കാന ഭാവമെങ്കിൽ വലയാനും .. ഞെട്ടിയോ?
      ചിലത് മുറ്റത്തെ തുറക്കാനുള്ള താക്കോൽ കൈവശം ഉണ്ടേ :)

      Delete
    5. i mean മുട്ടാതെ

      Delete
    6. ഇല്ല ഞെട്ടിയില്ല .. ഞെട്ടണോ ??
      വലക്കാന്‍ ഭാവമില്ല :)
      ആ തോക്കോലിട്ട് തുറക്കാന്‍ പാകത്തിലുള്ള
      പൂട്ടാണ് " വര്‍ഷതീര്‍ത്ഥ" മെന്നു തൊന്നിയോ മല്‍സഖി ?

      Delete
    7. i mean താക്കോല്‍ :)

      Delete
    8. Yup..thonni ;)Bet adichu cash kalayano Sakhe?
      Oorum perum ariyaatha oralil muttathangu kadannu kayarunnathilum oru thrill ille?

      Delete
    9. തൊന്നലുകള്‍ എല്ലാം ശരിയാകണമെന്നില്ല കേട്ടൊ ..
      എല്ലാ പായ് വഞ്ചിയും നാം ഉദ്ധേശിക്കുന്ന
      സ്ഥലത്ത് എത്തി ചേരുമെന്നത് പ്രതീക്ഷ മാത്രമാണ് ..:)
      ത്രില്‍ നല്ലതു തന്നെ , അതു പിന്നെ താങ്ങാവരുത് ...

      Delete
  3. വെണ്‍ശംഖിലൊരു വേലിയേറ്റക്കടലിന്‍റെ ഇരമ്പല്‍ ...

    ReplyDelete
    Replies
    1. ഒരൊ തിരയടികളിലും സ്നേഹത്തിന്റെ സ്പര്‍ശം ..!

      Delete
  4. പ്രിയപ്പെട്ട റിനിയേട്ടാ,

    കടൽ മഴയിൽ ഞാനും നനഞ്ഞു.
    നല്ല വരികൾ. ഇഷ്ടായി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  5. നനവ് അങ്ങിനെ കിടക്കട്ടെ.

    ReplyDelete
    Replies
    1. അല്ല പിന്നെ , അങ്ങനെ തന്നെ കിടക്കട്ടെ ..
      ഏതു വേനലിലും .. !

      Delete
  6. ഈ കടല്‍ മഴയില്‍ നാം എന്നേ നനഞ്ഞവര്‍ ...!
    അതെന്നായിരുന്നു ? ഓര്മ കിട്ടണില്ലല്ലോ :)

    ReplyDelete
    Replies
    1. ഓര്‍മ കിട്ടാന്‍ അന്നു മഴയില്ലായിരുന്നു വട്ടേ :) ...!

      Delete
    2. ഹോ ശരിയാണല്ലോ അതും ഞാൻ മറന്നു :)

      Delete
  7. ഇനിയുമൊടുങ്ങാത്ത
    സ്നേഹച്ചുഴിയുമായി.

    ReplyDelete
    Replies
    1. പ്രണയശംഖിനൊരു കടല്‍ ഇരമ്പുന്നു ...!

      Delete
  8. കുറഞ്ഞ വരികളിൽ കടലോളം സ്നേഹം ...

    ReplyDelete
    Replies
    1. വരി കുറഞ്ഞതായാലും ..
      സ്നേഹം കടലോളം മണത്തല്ലൊ അതു മതി ..

      Delete
  9. കുറഞ്ഞ വരികളിലെ കടലോളം സ്നേഹത്തിനാണ്‌ മധുരം റിനി .

    ReplyDelete
    Replies
    1. കടലോളം മധുരിച്ചാലൊ നീലിമാ ?
      ഇഷ്ട്കേടുണ്ടാകുമോ :)

      Delete
    2. ഹേ മധുരം എത്രയായാലും ഇഷ്ട്ടം തന്നെ. വരികളിലെ മധുരമാകുമ്പോൾ പിന്നെ പറയാനുണ്ടോ

      Delete
    3. അപ്പൊള്‍ കടലലോളം മധുരവും
      വരിയോളം കടലും ഇഷ്ടമല്ലേ :)

      Delete
    4. ദേ ഈ റിനി വീണ്ടും എന്നെ ചുറ്റിക്കാൻ തുടങ്ങി

      Delete
  10. ശശാങ്കന്തരങ്ങളില്‍ means ??

    ReplyDelete
    Replies
    1. ചന്ദ്രന്റെ ഒരൊ കളികള്‍ :)

      Delete
  11. മനോഹരമായ ഈ മഴയില്‍ നനഞ്ഞു കുതിര്‍ന്നലിഞ്ഞ് ഇല്ലാതായത് പോലെ , " ശശാങ്കന്തരങ്ങളില്‍ " പണ്ടെന്നോ വായിച്ച വാക്ക് പൊടിതട്ടി എടുക്കാനായി .ആശംസകള്‍ !

    ReplyDelete