നിനക്കുമെനിക്കുമിടയില്‍ നനക്കാതെ കാലങ്ങളൊളം നിറഞ്ഞ വര്‍ഷപാതം.. ഇന്ന്, നമ്മുക്ക് മാത്രമായി നമ്മുടെ പൂമുറ്റത്ത് പൊഴിഞ്ഞു വീഴുന്ന മഴതീര്ത്ഥം , നിന്റെയും എന്റെയും പ്രണയതുള്ളികളാല്..ഒരൊ മഴയിലും നാം പറയും പൊലെ."നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!! അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..നിന്റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന് നിന്റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന് ,നിന്റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട് ഉറങ്ങാന്‍..!
Monday, 29 April 2013
Tuesday, 23 April 2013
ഇവനെന്റെ ...!
തുമ്പിയൊന്നുയര്ത്തി , ഒഴുകുമൊരു പുഴയെ
മഴയാക്കിയ ഗജം ..
നമ്മുക്കൊരേ നിറമായിട്ടും
കണ്ണേ അഴകില്‍ നീ മുന്പന് ...
തിരയാത്ത വീഥികളില്ല , നിന്റെ ചൂര്
മണക്കുന്ന ഇട്ടാവട്ടങ്ങളിലൊക്കെ ...
എന്നിട്ടും മനം നിറക്കാന്‍
ചെവിയാട്ടി ശിരസ്സനക്കി
അരികിലെത്തിയില്ലയിന്നും ..
കാഴ്ചയാണത് , നിന്റെ മേനിയിലുരസി
മഴകൊണ്ടൊരു യാത്ര.. ഞാനും നീയും മാത്രം
നിന്റെ വിപുലമാം ഗാത്രവും , പരിമിത മനസ്സും
ന്റെ കുഞ്ഞു അധരങ്ങളില്‍ നിന്നെ നിലക്ക് നിര്‍ത്തുന്ന വാക്കുമായി ..!
(ചിത്രത്തിന് കടപ്പാട് : മാധ്യമം )
Wednesday, 17 April 2013
Saturday, 13 April 2013
വിഷുവാശംസകള്‍ ...!
നന്മയുടെ ഐശ്യര്യത്തിന്റെ ഒരു വിഷു കൂടീ ....നാട്ടിലായാലും , പ്രവാസമായാലും "
വിഷു "
കൊണ്ടു തരുന്നത് ഗൃഹാതുരമായ സ്മരണകളാണ് ..പുലര്‍ച്ചേ അമ്മയുടെ നെയ്യ്വിളക്കിന്റെ മണം
കൊണ്ടു തരുന്നത് ഗൃഹാതുരമായ സ്മരണകളാണ് ..പുലര്‍ച്ചേ അമ്മയുടെ നെയ്യ്വിളക്കിന്റെ മണം
കൊണ്ട് കൈകളാല്‍ കണ്ണുകളടച്ച് കരുതല്‍ വച്ച് കാര്‍ വര്‍ണ്ണന്റെ മുന്നില്‍
കൊണ്ട് ചെന്ന്
നിര്‍ത്തുമ്പൊള്‍ കണ്ണുകള്‍ പതിയെ തുറക്കുമ്പൊള്‍ ആകെയൊരു കുളിരാണ്മനസ്സിന് ...സ്വര്ണ്ണവര്ണ്ണമാല്
നിര്‍ത്തുമ്പൊള്‍ കണ്ണുകള്‍ പതിയെ തുറക്കുമ്പൊള്‍ ആകെയൊരു കുളിരാണ്മനസ്സിന് ...സ്വര്ണ്ണവര്ണ്ണമാല്
തിളങ്ങി നില്ക്കുന്ന ഒരൊന്നും നയനാനന്ദമാണ് ...വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞ
അന്തരീക്ഷവും ,
മേടചൂടും ..! അമ്മക്ക് ഇപ്പൊഴൊക്കെ എന്റെ നീളം കൊണ്ട്
കൈയ്യെത്തില്ല , ഞാന്‍ എഴുന്നേല്‍ക്കുന്നത്
തന്നെ കുനിഞ്ഞാണ് ,എനിക്ക് കണ്ണുകള്‍ പൊത്തിയാല്‍ മതി പക്ഷേ ആ കൈകളുടെ കരുതലില്‍ അതു
ചെയ്യുമ്പൊളൊരു സുഖാണ് ...എല്ലാം എല്ലാം , ചോര്‍ന്ന് പൊകുന്നു , മനസ്സില്‍
നിന്നും കാഴ്ചകളില്‍ നിന്നും ..മലയാളം മരിക്കാതിരിക്കട്ടെ ,നമ്മുടെ കേരളവും , ലോകവും .. ഒരൊ നന്മയുള്ള മനസ്സും...!
ഹൃദയത്തില്‍ നിന്നും
നേരുന്നു എന്റെ പ്രീയരാം സ്നേഹിതര്‍ക്ക് വിഷുവാശംസകള്‍ ...!
Friday, 12 April 2013
Wednesday, 10 April 2013
ഓര്മപ്പെടുത്തലുകള് ...!
നിന്നില്‍ നിന്നുതിരുന്നതൊക്കെ
എനിക്ക് ഓര്‍മപ്പെടുത്തലുകളാണ്
.....!
പകലുകളുടെ നീണ്ടയാമങ്ങള്‍ മുറിച്ച് വിറ്റ
പ്രണയത്തിന്റെ ശേഷിപ്പുകള്‍
തെരുവില്‍
തോട്ടിയുടെ കാലടികളില്‍ തട്ടി പില്ക്കാല
ചരിതങ്ങള്‍ക്ക്
മുതല്‍ക്കൂട്ടാകാം ...!
മണ്ണോടു വിണ്ണും , വിണ്ണോട് മഴയും
തീര്‍ത്ത
കരാറുകള്‍ കാറ്റിലാണ് പറന്നു പോയത് ...
തെക്കെവിടെയോ ഒരു
മാമരക്കൊമ്പില്‍
സൂര്യാഘാതമേറ്റവയിപ്പോള്‍ വെണ്ണീറായിട്ടുണ്ടാവാം ..!
നീ ,
ഓര്‍മപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു ........
നിന്റെ മടിത്തട്ടല്ല , ന്റെ
ശിരസ്സിനത്താണിയെന്ന് ....!
Saturday, 6 April 2013
"നിലാവ് പൂത്ത പൊല്"
"സമയം രാവിലെ ഒമ്പതര ... നിലാവ് പൂത്ത പൊല് അബുദാബി നഗരം "
ഇളം മഞ്ഞ നിറത്തില്‍ , പൊടികാറ്റ് മൂടിയ വീഥികള്‍
ഇന്നലത്തെ കനത്ത മഴ നല്കിയ പ്രണയത്തില്‍ നാണിച്ച ഈന്തപനകള്‍..!
അവശേഷിപ്പിച്ച പ്രണയാശം പേറുന്ന വഴിയോര പൂവുകള്‍ ...
വരുന്ന വേനലിന്റെ കുളിര്‍പ്പ് , മനം കുളിര്‍പ്പിച്ച് വേവിലേക്ക്
നടത്തുന്ന പ്രകൃതി ...
ഇളം മഞ്ഞ നിറത്തില്‍ , പൊടികാറ്റ് മൂടിയ വീഥികള്‍
ഇന്നലത്തെ കനത്ത മഴ നല്കിയ പ്രണയത്തില്‍ നാണിച്ച ഈന്തപനകള്‍..!
അവശേഷിപ്പിച്ച പ്രണയാശം പേറുന്ന വഴിയോര പൂവുകള്‍ ...
വരുന്ന വേനലിന്റെ കുളിര്‍പ്പ് , മനം കുളിര്‍പ്പിച്ച് വേവിലേക്ക്
നടത്തുന്ന പ്രകൃതി ...
Wednesday, 3 April 2013
ഇന്നെന്റെ ............... !
"മൂന്ന് മൂന്ന് " "33"
" മൂന്ന് " എന്ന സംഖ്യയോട് പണ്ടേ,
എനിക്ക് വല്ലാത്ത പ്രണയമുണ്ട് ...!
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ
ഈ മണ്ണിലേക്ക് ആര്‍ത്തലച്ച് വരുമ്പോള്‍
ഭൂമി വേനലിന്റെ വരള്‍ച്ചയിലായിരുന്നു ..
മഴയോട് എനിക്കിത്ര ഇഷ്ടവും അതിനാലാവണം ...!
അമ്മ , നിറമിഴിയോടെ മരണത്തിന്റെ നനുത്ത
പ്രതലത്തിലേക്ക് കടന്ന് പോകുമെന്ന് ഭയന്ന്
എല്ലാ കണ്ണുകളും അമ്മയുടെ കൂടെയായപ്പോള്‍
ഒറ്റപ്പെട്ട് പോയിരുന്നു ഞാന്‍ .. മരണം എന്റെ മുന്നില്‍ വന്ന്
നിഷ്കളങ്കമായി ചിരിച്ചത് എനിക്കോര്‍മയില്ല എങ്കിലും
അമ്മക്ക് വേണ്ടി എന്റെ ജീവനെടുക്കാന്‍ ഞാന്‍ അന്നു സമ്മതിക്കുമായിരുന്നു
എനിക്ക് കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ ..........!
ദൈവം എനിക്കെന്റെ അമ്മയേയും , അമ്മക്ക് ഈ മകനേയും
തിരികേ നല്കി .. ഇന്നും ഞങ്ങള്‍ക്കിടയില്‍ നില നിന്നു പോകുന്ന
സ്നേഹത്തിന്റെ കടുത്തൊരു ആവരണമുണ്ട് , ഞാന്‍ തീര്‍ത്തുമൊരു
അമ്മ കൊതിയനാണ് .. എന്റെ ആദ്യ പ്രണയവും , ന്റെ അമ്മയോട് തന്നെ
എന്തൊക്കെ നോവുകള്‍ ഉണ്ടായാലും ആ സ്നേഹമെന്നെ
വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട് .. കരളില്‍ പതിഞ്ഞ് പോയ ആ സ്നേഹം ...!
ആ വേറിട്ട ചൂര് , എത്ര വേനലിലും മഴ തരുന്ന ഫീലാണെനിക്കമ്മ ...
ഒരു പ്രാര്‍ത്ഥന മാത്രം " ഈ ലോകത്ത് , അമ്മയില്ലാത്തൊരു നിമിഷം
പോലും എന്റെയുള്ളില്‍ ജീവന് നിലനിര്ത്തരുതെ എന്നത് മാത്രം "
ഈ ജന്മദിനത്തിലും അമ്മയെ ഓര്‍ക്കാതെ ഞാന്‍ എന്തെഴുതാന്‍ ആണ് .....!
"എല്ലാ സ്നേഹവും , എല്ലാ ആശംസകളും ന്റെ ജീവന്റെ ജീവന് .."
എന്നു പറയുമ്പോള്‍ അച്ഛന് കുട്ടി പിണങ്ങരുതെട്ടൊ .. ഞാന്‍ അമ്മയെ
ഇത്രയേറെ സ്നേഹിക്കുന്നുവെങ്കില്‍ അതിന്റെ ഉറവ തന്നെ
ആ നല്ല മനുഷനില്‍ നിന്നുമാണ് , ന്റെ പാതിയെ മറക്കുന്നില്ല ഒരിക്കലും ..!
എങ്കിലും ന്റെ അമ്മക്കുട്ടിക്ക് ... ഇന്നിന്റെ സ്നേഹം മുഴുവനും ..
അന്നിന്റെ ആ വേദനക്ക് ..
"ഐ ലവ് യൂ മൈ ഡിയര്‍ അമ്മ .. എലോട്ട് .."
Subscribe to:
Comments (Atom)

