Saturday 30 March 2013

" നിള "

ഒരു വിളിപ്പേരായിരുന്നു " നിള "
ഒരു കാത്ത് വയ്ക്കലായിരുന്നു " നിള "
എന്ത് എന്ന ചോദ്യത്തിനുത്തരമായിരുന്നു " നിള "
മനസ്സൊഴുക്കുന്ന എള്ളിന്‍ നോവുകളെ  ഏറ്റെടുത്തിരുന്ന " നിള "
വെറ്റില ചേര്‍ത്ത് കുരുന്നു കാതില്‍ , ചൊല്ലിപ്പറഞ്ഞതും " നിള " തന്നെ .....!
പക്ഷേ .......... വരണ്ട് , മാറുണങ്ങി , പ്രണയം വറ്റി , മൃതി കാത്ത് ന്റെ " നിള "
പേരുകളില്‍ വര്‍ഷവും തീര്‍ത്ഥവും നിറഞ്ഞൊഴുകി , ഒരിക്കലും നിറയാതെ " നിള " തേങ്ങുന്നു.......!

7 comments:

  1. കാതിൽ ചൊല്ലിപ്പറഞ്ഞത്‌ 'നിള 'ആണെന്നറിയാം .
    ഈ നിളയുടെ വരികൾ ഗുഡ് .
    ഇഷ്ട്ടായി ഇഷ്ട്ടായി ..
    ഇത് തുടങ്ങീതു നന്നായിട്ടോ .
    എനിക്കിഷ്ട്ടാ ഇത്തിരി വരികളിലെ ഒത്തിരി ഭാവം .

    ReplyDelete
  2. അച്ചൂന്റെ കൂട്ടുകാരീടെ പേരും നിള ന്നാ.

    ReplyDelete
  3. ഒരു പ്രതീകമാകുന്നു നിള -
    വരൾച്ചയുടെ, ഇല്ലായ്മയുടെ...
    ഒരു ഒര്മപ്പെടുത്തലാണ് നിള
    നമ്മിലെ ഉണങ്ങുന്ന കനിവിന്റെ..
    നാം ചെയ്യുന്ന അരുതുകളുടെ..

    ReplyDelete

  4. "നിള"
    പൂർത്തീകരിക്കപ്പെടാത്ത ഒരു നോവാകുന്നു ...
    പ്രണയനിറവിൻ പ്രതീകമാകുന്നു ....
    നാളെയുടെ പ്രതീക്ഷയാകുന്നു ...

    ഒരുപാടിഷ്ടമായി വരികൾ ..ആമിക്ക് ഇടാൻ ആഗ്രഹിച്ചതും ഈ പേര് തന്നെ ...!

    ReplyDelete
  5. നിള... മൃതി കാത്തു കിടക്കുന്ന നിള..

    ReplyDelete
  6. "ന്റെ നിള "

    ishtamaayi varikalum athilupari athinde feel'um

    ReplyDelete