Monday 25 March 2013

അവള്‍ ..!

കടലുണ്ടാകുന്നത് അവള്‍ കരഞ്ഞിട്ടാത്രേ ...!
മഴ ഉണ്ടാകുന്നത് അവള്‍ പ്രണയിച്ചിട്ടാണെന്ന് ..!
പുഴയോ , അവളുടെ സ്നേഹമാണെന്ന് ...!
ഇതിപ്പൊള്‍ മഴ പൊഴിയാതേയും
പുഴ മുറിയാതേയും ............ കടലാണേല്‍  ഏറിയും ..!
അപ്പൊളവള്‍ എന്നും കരയുന്നുണ്ടാകുമല്ലേ .....?.....

12 comments:

  1. ഇവിടെ ഞാൻ ആദ്യം എത്തി .. പുതിയ ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു ..

    ReplyDelete
    Replies
    1. കടൽ അധികം ഏറാതെ നോക്കിക്കോളു സുനാമി വന്നാലോ ..

      Delete
  2. അറിയിപ്പ് കിട്ടിയപ്പോഴേ ഓടി വന്നതാ!!
    ഹായ് വർഷമെഘങ്ങൽക്കു ഒരു അനിയത്തിക്കുട്ടി കൂടി !!
    നന്നായി ഏട്ടാ വാളിൽ ഇടുന്നതെല്ലാം കുറച്ചു കഴിയുമ്പോൾ കാല യവനികക്കുള്ളിൽ മറയും ,
    ഇവിടെ ആകുമ്പോൾ നഷ്ട്ടപ്പെടില്ലല്ലോ !!
    ഞാൻ ഇത് ഇപ്പോഴും പറയാറുള്ളതല്ലേ !

    പുതിയ സംരംഭത്തിന് എല്ലാവിധ പിന്തുണയും ആശംസകളും !!

    ReplyDelete
  3. "മഴമുത്ത് പൊഴിയുന്നത് അവൻ ചിരിച്ചിട്ടാണത്രെ..!
    വെയിലേറൂന്നത്‌ പിണങ്ങിയിട്ടാണെന്ന് .. !
    മഞ്ഞു കണങ്ങൾ അവന്റെ പ്രണയമാണെന്ന് ..!

    ഇതിപ്പോൾ മഴ പെയ്യാതെ....
    മഞ്ഞു പൊതിയാതെ ..ഉച്ചി പൊട്ടിക്കുന്ന വേനൽ തിളപ്പ് !!

    അപ്പോളവൻ എന്നും പിണങ്ങുന്നുണ്ടാവുമല്ലേ ...!!!"

    3rd prize എന്താ ??
    ആശംസകൾ!!!

    ReplyDelete
  4. തനിമലയാളത്തിൽ കണ്ടു ഇപ്പോൾ .
    റിനി വർഷമേഘങ്ങളെ ഉപേക്ഷിക്കുമോ ,അതോ ?
    നാല് വര്ഷങ്ങള്ക്ക് മുൻപ് ഒരു കിലോമീറ്റർ നീളമുള്ള കവിതകൽ ആയിരുന്നു
    ഞാൻ എഴുതീരുന്നത് .പലരും പറഞ്ഞു ചെറുതിനാണ് ഭംഗി,വായിക്കാനും സുഖം ,ചെറുത്‌ എഴുതാൻ നോക്ക് എന്ന് .
    റിനിയുടെ ഈ 6 വരി കവിതയ്ക്ക് നല്ല ഭംഗിയുണ്ട് ,വായിക്കാൻ സുഖം .
    പുതിയ ബ്ലോഗിന് എല്ലാ വിധ ആശംസകളും .

    NB :അവളെ കരയിപ്പിക്കാതെ നോക്കു കേട്ടോ.

    ReplyDelete
  5. കൊള്ളാം, പക്ഷേങ്കില് അവളില്ലെങ്കിൽ ഒന്നൂല്യാന്ന് ഒറ്റവാക്കിൽ അങ്ങ് പറയാർന്നു ട്ടാ ഹി ഹി... :)

    ReplyDelete
  6. പുതു സംരഭത്തിനു ഹാര്‍ദ്ദമായ ആശംസകള്‍,...

    നീ നിറയുന്ന അവള്‍ കരയാറില്ല പോലും...
    പ്രണയം പൊഴിഞ്ഞു സ്നേഹമായൊഴുകി നീയാം കടലില്‍ പതിയുന്നതാണെന്ന്...

    ഒത്തിരി ഇഷ്ടത്തോടെ...

    ReplyDelete
  7. ആദ്യത്തെ പോസ്റ്റ്‌ നു കമന്റ്‌ ഇടാൻ പാടില്ല ന്നാ ശാസ്ത്രം
    രാജ തുഗ്ലന്റെ സഭേലെ ഗുരു പറഞ്ഞതാ ബാലരമേലെ കഥ യില്ലേ അതിലെ
    അതോണ്ട് നോ കമന്റ്സ്

    ReplyDelete
  8. പുതിയ ബ്ലോഗിലും പ്രണയം തുളുമ്പട്ടെ......

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഈ പ്രണയതീർത്ഥക്കരയിൽ അലപ്പ നേരം ഞാനുമിരുന്നോട്ടെ :)
    കൊച്ചു വരികളോടുള്ള പ്രണയം ... എനിക്കും .

    ReplyDelete
  11. karutha back ground kollalou Rini..."karuppu thaan eniku pudicha colouru!!!!pudya post nu swagatham...engilum elaya kutty vannapo mootha kuttyodula sneham kurayalea...Pranayam nirenja varikalkayu kaathirkunu....

    ReplyDelete