" വര്ഷതീര്ത്ഥം" " അകം പൊഴിക്കുന്ന വാക്കിന്റെ മഴതുള്ളികള്‍ "
നിനക്കുമെനിക്കുമിടയില്‍ നനക്കാതെ കാലങ്ങളൊളം നിറഞ്ഞ വര്‍ഷപാതം.. ഇന്ന്, നമ്മുക്ക് മാത്രമായി നമ്മുടെ പൂമുറ്റത്ത് പൊഴിഞ്ഞു വീഴുന്ന മഴതീര്ത്ഥം , നിന്റെയും എന്റെയും പ്രണയതുള്ളികളാല്..ഒരൊ മഴയിലും നാം പറയും പൊലെ."നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!! അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..നിന്റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന് നിന്റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന് ,നിന്റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട് ഉറങ്ങാന്‍..!
Friday, 13 June 2014
Friday, 24 May 2013
"ഹൃദയചുംബനം "
വരണ്ട കാറ്റിന്റെ മേലാപ്പ്
ഭൂലോകനാഥന്റെ തിരുപ്പിറവിക്ക്
ഭൂമിയുടെ വര്‍ണ്ണിപ്പ് ..
കുളിര്‍ത്ത രാവുകളില്‍ വിരിയുന്ന
തിളങ്ങും നക്ഷത്രങ്ങള്‍ ......
പൂര്‍ണ്ണാവസ്ഥയിലേക്ക് ,കടക്കും മുന്നെ
എന്നിലേക്ക് പൂത്ത, ന്റെ " കാര്‍ത്തിക നക്ഷത്രം "
" അച്ഛാ " എന്നു തികച്ചു വിളിക്കാതെ എന്നിലേക്ക് ചായുന്ന,
ആത്മാവിലേക്ക് കുളിര്‍ മഴയാകുന്ന ന്റെ സ്വത്ത് .
ഓരോ മൊഴികള്‍ക്കുമവസ്സാനം കെട്ടിയുമ്മ നല്‍കുന്ന
ന്റെ കണ്ണനും, കണ്ണായ ന്റെ കണ്മണിക്കും .."ഹൃദയചുംബനം "
{ചിത്രങ്ങള്‍ : ന്റെ രണ്ട് ചിടുങ്ങൂസുകള്‍ )
Tuesday, 21 May 2013
" നീയും , അവളും തമ്മില്‍ "
കാത്തിരിപ്പെന്നത് , പൂര്‍വ്വകാലത്തിന്റെ പൊള്ളാണ് ..
ഇന്നിന്റെ നിഴലില്‍ ചേര്‍ന്ന് പോയ നിന്നെ
ഒളിത്താവളങ്ങളില്‍ ചെന്ന് സ്പര്‍ശിക്കാനാകുന്നുവെങ്കില്‍ ..
മിഴികളില്‍ പടര്‍ന്ന തനിച്ചാകലിന്റെ നിറം പടരും മുന്നെ
നിന്നെ സ്വായത്തമാക്കാന്‍ ഹൃദയത്തിനാകുന്നുവെങ്കില്‍ ..
നിന്റെ മേടും , പീലിത്തുണ്ടും , മഞ്ചാടി മണിയും
കനവിലൂടെ എന്നില്‍ നേദിക്കാന്‍ കഴിയുന്നുവെങ്കില്‍ , അറിയുക -
പ്രീയദേ നീ എത്രയാഴത്തിലെന്റെ നിണമോട് ചേര്‍ന്നവള്‍ ...
Wednesday, 8 May 2013
"വെന്തില്ല , ഹൃദയമേ "
പൂങ്കാറ്റു പൊഴിയുകയല്ല , തലോടുകയാണെന്ന്
മഴ വന്നു തൊടുകയല്ല , അലിയുകയാണെന്ന് ..
സ്നേഹം കട്ടെടുക്കണം , കൊണ്ട് തരലല്ല
ചോദിച്ച് വാങ്ങുന്നത് , ചോദിക്കാതെ നിറയുന്നതിന്റെ പര്യയായമല്ല
വര്‍ഷകാലം , വര്‍ഷം മുഴുവനിറങ്ങി വന്നാലും
വൃണിത ഹൃദയങ്ങളില്‍ വേവു തന്നെ ...
{ കുറെ കാലമായല്ലൊ .. ഈ വേവും കൊണ്ട് - വെന്ത് കഴിഞ്ഞെങ്കില്‍
ഇറക്കി വയ്ക്കണേ , അടിയില്‍ പിടിക്കുമെന്ന് അവള്‍ }
അവള്‍ക്കെന്നൊട് ഈയിടെയായി മുടിഞ്ഞ കലിപ്പാണ്
ഞാന്‍ പ്രണയം നിര്‍ത്തീ സന്യസിക്കാന്‍ പോയാലോന്നാ :)
അപ്പോള്‍ ദേ അവളു പറയുവാ :
എത്രയോടിയാലും , എവിടെവരെ ? വേലിയിലെ ഉറുമ്പ് കടിയും
കൊണ്ട് തിരികേ വന്നു എന്നോട് ചേരും , ഒന്ന് മാന്തി താടീന്ന് പറയും :)
Monday, 29 April 2013
Tuesday, 23 April 2013
ഇവനെന്റെ ...!
തുമ്പിയൊന്നുയര്‍ത്തി , ഒഴുകുമൊരു പുഴയെ
മഴയാക്കിയ ഗജം ..
നമ്മുക്കൊരേ നിറമായിട്ടും
കണ്ണേ അഴകില്‍ നീ മുന്‍പന്‍ ...
തിരയാത്ത വീഥികളില്ല , നിന്റെ ചൂര്
മണക്കുന്ന ഇട്ടാവട്ടങ്ങളിലൊക്കെ ...
എന്നിട്ടും മനം നിറക്കാന്‍
ചെവിയാട്ടി ശിരസ്സനക്കി
അരികിലെത്തിയില്ലയിന്നും ..
കാഴ്ചയാണത് , നിന്റെ മേനിയിലുരസി
മഴകൊണ്ടൊരു യാത്ര.. ഞാനും നീയും മാത്രം
നിന്റെ വിപുലമാം ഗാത്രവും , പരിമിത മനസ്സും
ന്റെ കുഞ്ഞു അധരങ്ങളില്‍ നിന്നെ നിലക്ക് നിര്‍ത്തുന്ന വാക്കുമായി ..!
(ചിത്രത്തിന് കടപ്പാട് : മാധ്യമം )
Wednesday, 17 April 2013
Subscribe to:
Posts (Atom)