നിനക്കുമെനിക്കുമിടയില്‍ നനക്കാതെ കാലങ്ങളൊളം നിറഞ്ഞ വര്‍ഷപാതം.. ഇന്ന്, നമ്മുക്ക് മാത്രമായി നമ്മുടെ പൂമുറ്റത്ത് പൊഴിഞ്ഞു വീഴുന്ന മഴതീര്ത്ഥം , നിന്റെയും എന്റെയും പ്രണയതുള്ളികളാല്..ഒരൊ മഴയിലും നാം പറയും പൊലെ."നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!! അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..നിന്റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന് നിന്റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന് ,നിന്റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട് ഉറങ്ങാന്‍..!
Sunday, 31 March 2013
Saturday, 30 March 2013
" നിള "
ഒരു വിളിപ്പേരായിരുന്നു " നിള "
ഒരു കാത്ത് വയ്ക്കലായിരുന്നു " നിള "
എന്ത് എന്ന ചോദ്യത്തിനുത്തരമായിരുന്നു " നിള "
മനസ്സൊഴുക്കുന്ന എള്ളിന്‍ നോവുകളെ ഏറ്റെടുത്തിരുന്ന " നിള "
വെറ്റില ചേര്‍ത്ത് കുരുന്നു കാതില്‍ , ചൊല്ലിപ്പറഞ്ഞതും " നിള " തന്നെ .....!
പക്ഷേ .......... വരണ്ട് , മാറുണങ്ങി , പ്രണയം വറ്റി , മൃതി കാത്ത് ന്റെ " നിള "
പേരുകളില്‍ വര്‍ഷവും തീര്‍ത്ഥവും നിറഞ്ഞൊഴുകി , ഒരിക്കലും നിറയാതെ " നിള " തേങ്ങുന്നു.......!

Friday, 29 March 2013
നീ...!
തൊര്‍ന്ന് പൊകരുതെന്നാഗ്രഹിക്കുന്ന മഴ
തീര്‍ന്നു പൊകരുതെന്നാശിക്കുന്ന കഥ
അലിഞ്ഞ് പൊകരുതെന്ന് നിനക്കുന്ന മഞ്ഞ്
ഇതെല്ലാമായിട്ടും നീ ............
മഞ്ഞലിഞ്ഞ കഥയിലവസ്സാനം പെയ്തു തൊര്‍ന്നുവല്ലൊ .............!
തീര്‍ന്നു പൊകരുതെന്നാശിക്കുന്ന കഥ
അലിഞ്ഞ് പൊകരുതെന്ന് നിനക്കുന്ന മഞ്ഞ്
ഇതെല്ലാമായിട്ടും നീ ............
മഞ്ഞലിഞ്ഞ കഥയിലവസ്സാനം പെയ്തു തൊര്‍ന്നുവല്ലൊ .............!
Monday, 25 March 2013
അവള്‍ ..!
കടലുണ്ടാകുന്നത് അവള്‍ കരഞ്ഞിട്ടാത്രേ ...!
മഴ ഉണ്ടാകുന്നത് അവള്‍ പ്രണയിച്ചിട്ടാണെന്ന് ..!
പുഴയോ , അവളുടെ സ്നേഹമാണെന്ന് ...!
ഇതിപ്പൊള്‍ മഴ പൊഴിയാതേയും
പുഴ മുറിയാതേയും ............ കടലാണേല്‍ ഏറിയും ..!
അപ്പൊളവള്‍ എന്നും കരയുന്നുണ്ടാകുമല്ലേ .....?.....
മഴ ഉണ്ടാകുന്നത് അവള്‍ പ്രണയിച്ചിട്ടാണെന്ന് ..!
പുഴയോ , അവളുടെ സ്നേഹമാണെന്ന് ...!
ഇതിപ്പൊള്‍ മഴ പൊഴിയാതേയും
പുഴ മുറിയാതേയും ............ കടലാണേല്‍ ഏറിയും ..!
അപ്പൊളവള്‍ എന്നും കരയുന്നുണ്ടാകുമല്ലേ .....?.....
Subscribe to:
Posts (Atom)